Director | Year | |
---|---|---|
മഴവിൽക്കാവടി | സത്യൻ അന്തിക്കാട് | 1989 |
അർത്ഥം | സത്യൻ അന്തിക്കാട് | 1989 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
വരവേല്പ്പ് | സത്യൻ അന്തിക്കാട് | 1989 |
കളിക്കളം | സത്യൻ അന്തിക്കാട് | 1990 |
സസ്നേഹം | സത്യൻ അന്തിക്കാട് | 1990 |
തലയണമന്ത്രം | സത്യൻ അന്തിക്കാട് | 1990 |
എന്നും നന്മകൾ | സത്യൻ അന്തിക്കാട് | 1991 |
കനൽക്കാറ്റ് | സത്യൻ അന്തിക്കാട് | 1991 |
സന്ദേശം | സത്യൻ അന്തിക്കാട് | 1991 |
Pagination
- Previous page
- Page 3
- Next page
സത്യൻ അന്തിക്കാട്

സേതുവിൻറെ(മോഹൻലാൽ) അഛനും അമ്മയും മരിച്ച ശേഷം തറവാടിന്റെ ഭരണം ചേച്ചിയുടെ ഭർത്താവിന്റെ കൈകളിലാവുന്നു. ജോലിയില്ലാത്ത സേതു ഒരു അധികപറ്റായി മാറിയതോടെ ചേച്ചിയുടെയും ഭർത്താവിന്റെയും ഭാവം മാറുന്നു. തറവാട് വിട്ടിറങ്ങിയ സേതു കൈയിലുള്ള പണം മുഴുവനും ഒരു ദുബായ് വിസയ്ക്ക് വേണ്ടി ചെലവാക്കിയെങ്കിലും എജന്റ് ചതിക്കുന്നു. ബോംബെയിൽ നിന്ന് തിരിച്ചെത്തിയ സേതു സുഹൃത്തായ മാധവനെ(ശ്രീനിവാസൻ) തേടി മാധവന്റെ വീട്ടിൽ എത്തുന്നു. അല്ലെങ്കിലേ ഞെരുങ്ങി കഴിയുന്ന മാധവന് സേതുവിനെക്കൂടെ സംരക്ഷിക്കാനുള്ള കരുത്തില്ലാത്തതിനാൽ എങ്ങനെയെങ്കിലും സേതുവിനെ ഒഴിവാക്കാൻ ശ്രമിക്കുന്നെങ്കിലും ഒന്നും ഫലിക്കുന്നില്ല. തുടർന്ന് മാധവൻ തന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കോളനിയിൽ ഒരു ഗൂർഖയുടെ വേഷം കെട്ടിച്ച് സേതുവിനെ അവതരിപ്പിക്കുന്നു. "ഭീം സിംഗ് കാ ബേട്ടാ രാംസിങ്ങ്" ആയി സേതു കോളനിയിലെ ഗൂർഖ ആയി നിയമിക്കപ്പെടുന്നു.

കോളനിയുടെ സെക്രട്ടറി(സുകുമാരി)യുടെ മകനാണ് വായിനോക്കിയായ ടോമി(അശോകൻ). കോളനിയിലെ നഴ്സറിയിൽ ടീച്ചറാണ് നിർമല(സീമ). നിർമലട്ടീച്ചറുടെ ഭർത്താവ് ബാലചന്ദ്രൻ(മമ്മൂട്ടി) ദുബായിൽ ആണെന്ന് അറിയുന്ന സേതു, ഒരു വിസ സംഘടിപ്പിക്കാം എന്ന മോഹത്താൽ ടീച്ചറുടെ നഴ്സറിയിൽ ചുറ്റിപറ്റി നടക്കുന്നു. ഇതിനിടയ്ക്ക് കള്ളനെ ഒന്നും പിടിച്ചില്ലെന്നു പറഞ്ഞ് സെക്രട്ടറി സേതുവിനെ പിരിച്ചുവിടും എന്ന് ഭീഷണിപെടുത്തി. അതിനു മാധവൻ ഒരു വഴി കണ്ടെത്തി. കള്ളനായി മാധവൻ അഭിനയിക്കുന്നു. പക്ഷെ പണിപാളി, മാധവനെ കോളനിക്കാർ കള്ളനെന്നു മുദ്രകുത്തി പുറത്താക്കുന്നു. അടികിട്ടിയ മുറിവും ചതവുമായി മരുന്നും വാങ്ങി വരുന്ന മാധവൻ നിർമല ടീച്ചറെ കാണുകയും സേതു രാം സിംഗ് അല്ല, മലയാളി ആണെന്ന് ടീച്ചറോട് വെളിപ്പെടുത്തുന്നു. കഥകളെല്ലാം അറിയുന്ന ടീച്ചർക്ക് സേതുവിനോട് സഹതാപം തോന്നുന്നു.
ഇതിനിടെ കോളനിയിൽ പുതിയതായി താമസത്തിന് പോലീസ് ഓഫീസർ ആയ ശ്രീധരമേനോൻ(തിലകൻ) എത്തുന്നു. ശ്രീധരമേനോന്റെ മകളായ മായയെ(കാർത്തിക) കണ്ട സേതു ഞെട്ടുന്നു.
സേതു മൂന്നു വർഷം മുൻപ് ഉണ്ടായ കാര്യങ്ങൾ ഓർക്കുന്നു. സേതു താമസിച്ചിരുന്ന വാടകവീടിന്റെ അയല്പക്കത്തെ അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് മായ പഠിച്ചിരുന്നത്. എന്നും കാണുന്ന മായയും സേതുവും അടുക്കുന്നു. ചിട്ടികമ്പനി തൊഴിലാളി ആയ സേതുവിന്റെ കമ്പനി ഉടമ പണവും കൊണ്ട് മുങ്ങുമ്പോൾ മായയുടെ ഇടപെടലിൽ സേതുവിനെ പോലീസ് വെറുതെ വിടുന്നു. കൂട്ടുകാരുടെ ഉപദേശപ്രകാരം ഹോട്ടലിൽ മുറിയെടുത്ത് സേതു മായയെ അവിടെ കൊണ്ടുവരുന്നു. സേതുവിന്റെ ഉദ്ദേശം മനസിലായ മായ, ഒരു ഞെട്ടലോടെ സേതുവിനെ വിട്ടുപോകുന്നു. ഭയന്നുപോയ സേതു ആ നാട്ടിൽനിന്നും മുങ്ങുന്നു.
മൂന്നുവർഷത്തിന് ശേഷം കാണുന്ന മായ, സേതുവിനെ അറിയുന്നതായി ഭാവിക്കുന്നില്ല. എങ്കിലും ഒരു ദിവസം മായ സേതുവിനോട് വേഷം കെട്ടൽ തന്റെടുത് വേണ്ട എന്ന് പറയുമ്പോൾ സേതുവിന് എല്ലാം മനസിലാവുന്നു. ഒരുദിവസം മായയുടെ അച്ഛനും അമ്മയുമില്ലാത്ത സമയത്ത് മായയുടെ വീട്ടിൽ എത്തിയ ടോമി മായയോട് അടുത്ത് പെരുമാറാൻ ശ്രമിക്കുന്നു, ഇത് കണ്ടുകൊണ്ട് വരുന്ന സേതുവും ടോമിയും തമ്മിൽ വഴക്കാവുന്നു. അടികിട്ടിയ ടോമി അപ്പച്ചനോടു സങ്കടം പറഞ്ഞ് സേതുവിനെ ആളെവിട്ടു തല്ലിക്കുന്നു. നിർമല ടീച്ചർ സേതുവിന് അഭയം കൊടുക്കുന്നത് കോളനിക്കാർക്ക് ഒട്ടും ഇഷ്ടപെടുന്നില്ല. അവർ സേതുവിനെയും റ്റീചരെയും കുറിച്ച് അപവാദം പറയുന്നു. ടോമിയും സേതുവും തമ്മിൽ വീണ്ടും തല്ലുണ്ടാകുമ്പോൾ അറസ്റ്റ് ചെയ്യാൻ ചെന്ന ശ്രീധരമേനോനെ മായ പിന്തിരിപ്പിക്കുന്നു. സേതു ടീച്ചറോട് മായയുമായുള്ള ബന്ധം തുറന്നു പറയുന്നു.
ദുബായിൽ നിന്നും വന്ന ബാലചന്ദ്രനെ അടുത്ത വീട്ടുകാർ സേതുവുമായുള്ള ടീച്ചറുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും ഫലിക്കുന്നില്ല.
ബാലചന്ദ്രൻ ശ്രീധരമേനോനോട് മായയുമായുള്ള സേതുവിന്റെ ബന്ധത്തെകുറിച്ച് സംസാരിക്കുകയും താല്പര്യമെങ്കിൽ വിവാഹം നടത്തണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. അപ്പോഴാണ് മായ ഒരു വിധവ ആണെന്ന് ശ്രീധരമേനോൻ വെളിപ്പെടുത്തുന്നത്. ഇതറിഞ്ഞ സേതു വല്ലാതെ വിഷമിക്കുന്നു. എങ്കിലും മായയെ കൈവിടാൻ സേതുവിന് കഴിയില്ല. ബാലചന്ദ്രന്റെയും കുടുംബത്തിന്റെയും കൂടെ ദുബായിലേക്ക് പോകുന്ന പോക്കിൽ സ്വന്തം കാലിൽ നിൽകാറാവുമ്പോൾ താൻ വരുമെന്നും അപ്പോൾ കൂടെ വരണമെന്നും അഭ്യർത്ഥിച്ച് സേതു പോകുമ്പോൾ സന്തോഷത്തോടെ യാത്രയാക്കുന്ന മായയിൽ ചിത്രം അവസാനിക്കുന്നു.