Director | Year | |
---|---|---|
കലയും കാമിനിയും | പി സുബ്രഹ്മണ്യം | 1963 |
സ്നാപകയോഹന്നാൻ | പി സുബ്രഹ്മണ്യം | 1963 |
അൾത്താര | പി സുബ്രഹ്മണ്യം | 1964 |
ആറ്റം ബോംബ് | പി സുബ്രഹ്മണ്യം | 1964 |
കളിയോടം | പി സുബ്രഹ്മണ്യം | 1965 |
പട്ടുതൂവാല | പി സുബ്രഹ്മണ്യം | 1965 |
പ്രിയതമ | പി സുബ്രഹ്മണ്യം | 1966 |
പുത്രി | പി സുബ്രഹ്മണ്യം | 1966 |
കാട്ടുമല്ലിക | പി സുബ്രഹ്മണ്യം | 1966 |
അദ്ധ്യാപിക | പി സുബ്രഹ്മണ്യം | 1968 |
Pagination
- Previous page
- Page 2
- Next page
പി സുബ്രഹ്മണ്യം
മലയാളസിനിമാചരിത്രത്തിൽ ആദ്യമായി ഒരു നടൻ ഇരട്ട വേഷത്തിലഭിനയിച്ച ചിത്രം.
ടി കെ ബാലചന്ദ്രൻ എന്ന നടനാണ് നായകനായും പ്രതിനായകനായും അഭിനയിച്ചിരിക്കുന്നത്.
മാധവ മേനോന്റെ മകൾ സരോജം മരിച്ചു പോയ അമ്മയുടെ പൂത്താലിയുമാണ് ബീച്ചിൽ പോയത്. മുക്കുവരുടെ നൃത്തം കണ്ടു കൊണ്ടിരുന്ന അവളുടെ പൂത്താലി ശേഖർ എന്ന ദുർമ്മാർഗ്ഗിയും സഹചരനും പിടിച്ചു പറിച്ചു. ശേഖറിനു അതേ ഛായയുള്ള ഇരട്ട സഹോദരൻ ഉണ്ട്-ബാബു. ബാബു ഈ പൂത്താലി തിരിച്ച് പിടിച്ച് സരോജത്തെ ഏൽപ്പിച്ചു. അവർ തമ്മിൽ പ്രണയബദ്ധരുമായി. മാധവമേനോന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ കേളൂകുറുപ്പിന്റെ മകൾ നളിനിയെ ശേഖർ വശീകരിച്ചു. ആ കുടുംബം മുഴുവനും ഇയാളുടെ ചതിയിൽ പെട്ടു പോയി. ശേഖർ മദ്യഷാപ്പിൽ നിന്നും കുടിച്ച് കൂത്താടി ഇറങ്ങ്നുന്നതും മറ്റും ഡ്രൈവർ വേന്ദ്രനും കാര്യസ്ഥൻ പണിയ്ക്കരും മാധവ മേനോനെ അറിയിച്ചു. വാസ്തവത്തിൽ ശേഖർ ആയിരുന്നു ഇത്. തെറ്റിദ്ധരിച്ച മാധവമേനോൻ ബാബുവും സരോജവുമായുള്ള കല്യാണം നീട്ടിവയ്പ്പിച്ചു. അദ്ദേഹവും കണ്ടു മറ്റൊരു പെണ്ണിനോടൊപ്പം ബാബുവിനെ. പക്ഷേ അത് ശേഖർ ആണെന്ന് അറിയുന്നില്ല. നളിനിയുടെ വീട്ടിൽ നിന്നും ശേഖർ പണം മോഷ്ടിച്ചു, അത് നളിനി കണ്ടു പിടിയ്ക്കുകയും ചെയ്തു. സരോജത്തിന്റെ സങ്കടം സഹിക്കാതെ മാധവ മേനോൻ ബാബുവായുള്ള കല്യാണത്തിനു സമ്മതിച്ചു, സ്വത്ത് ഒന്നും നൽകുകയില്ലെന്ന കരാറിന്മേൽ സ്വത്ത് കിട്ടുകയില്ലെന്നറിയുമ്പോൾ ഈ ബന്ധത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറുമെന്ന് അദ്ദേഹം വിചാരിച്ചു. ബാബുവെന്ന് തെറ്റിദ്ധരിപ്പിച്ച് ശേഖർ സ്വർണ്ണമാല വാങ്ങിച്ചതിനു ബാബുവിനെ ആണ് പോലീസ് പിടികൂടിയത്. സരോജത്തിന്റെ വീട്ടിൽ നിശ്ചിതസമയത്തെത്താൻ അയാൾ വൈകി ഇതു മൂലം. ബാബുവിനെ തേടിപ്പോയ സരോജത്തെ കാറിൽ കയറ്റിയത് ശേഖറാണ്. സരോജം ഇത് അറിയുന്നില്ല, ബാബുവാണെന്നാണ് അവളുടെ വിചാരം. ഒരു വലിയ മലയുടെ മുകളിൽ പൊളിഞ്ഞ കോട്ടയിലേക്കാണ് ശേഖർ അവളെ കൊണ്ടു പോയത്. അവിടെ കെട്ടിയിട്ട ശേഷം പൂത്താലി അയാൾ കൈവശപ്പെടുത്തി. പോലീസ് സ്റ്റേഷനിൽ നിന്നും ബാബു നേരേ പോയത് മലമുക്കളിലെ കോട്ടയിലേക്കാണ്. ഒരു പൊരുതലിനു ശേഷം ബാബു ശേഖറെ കീഴ്പ്പെടുത്തി. ശേഖറിൽ നിന്നും തോക്ക് കൈവശപ്പെടുത്തിയ സരോജം ശേഖറിനു നേരേ നിറയൊഴിക്കാൻ തുനിഞ്ഞെങ്കിലും ബാബു തടുത്തതിനാൽ അവൾ അയാൾക്ക് മാപ്പു കൊടുത്തു. പോലീസ് വന്ന് ശേഖറിനെ അറസ്റ്റു ചെയ്തു. ബാബുവും സരോജവും വിവാഹിതരായി.