Director | Year | |
---|---|---|
ദി ട്രെയിൻ | ജയരാജ് | 2011 |
നായിക | ജയരാജ് | 2011 |
പകർന്നാട്ടം | ജയരാജ് | 2012 |
ക്യാമൽ സഫാരി | ജയരാജ് | 2013 |
ഒറ്റാൽ | ജയരാജ് | 2015 |
വീരം | ജയരാജ് | 2017 |
ഭയാനകം | ജയരാജ് | 2018 |
രൗദ്രം 2018 | ജയരാജ് | 2019 |
Pagination
- Previous page
- Page 4
ജയരാജ്
പഴയകാല മലയാള സിനിമാ നായിക ഗ്രേസിയുടെ ജീവിതത്തെക്കുറിച്ചുള്ള അലീന എന്ന യുവതിയുടെ അന്വേഷണം.
പഴയകാല മലയാള സിനിമാ നായിക ഗ്രേസിയുടെ ജീവിതത്തെക്കുറിച്ചുള്ള അലീന എന്ന യുവതിയുടെ അന്വേഷണം.
ജയറാം പ്രേംനസീറിന്റെ രൂപവും ശബ്ദവും അനുകരിച്ചിരിക്കുന്നു.
ശാരദ വർഷങ്ങൾക്കു ശേഷം മലയാളസിനിമയിലേക്ക് തിരിച്ചു വന്ന ചിത്രം.
പഴയകാല നടി ഗ്രേസിയുടെ സിനിമയിൽ നിന്നും പെട്ടെന്നുള്ള തിരോധാനത്തെക്കുറിച്ചുള്ള അലീന എന്ന ഒരു യുവ സിനിമാസംവിധായികയുടെ അന്വേഷണത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. എന്നും മേയ്ക്കപ്പ് ഇട്ട് ഷൂട്ടിങിന് തയ്യാറാവുന്ന വയസ്സായി ഗ്രേസിയായി ശാരദ വേഷമിടുന്നു. ഇവർ ഒരു മിഥ്യാലോകത്താണ് ജീവിക്കുന്നത്. മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന അലീന എന്ന കഥാപാത്രം ഗ്രേസിയുമായി അടുക്കാൻ ശ്രമിക്കുന്നു. ക്രമേണ അലീന ഗ്രേസിയുടെ ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ അഴിക്കുന്നു.
അച്ഛനോടൊപ്പം വളരെ ചെറിയ പ്രായത്തിൽത്തന്നെ സ്റ്റീഫൻ മുതലാളിയുടെ (സിദ്ദിഖ്) സ്റ്റുഡിയോയിൽ വന്നെത്തിപ്പെടുന്നു ഗ്രേസി. അവിടെനിന്ന് മലയാളസിനിമയിലെ തിരക്കുള്ള നടിയായി ഉയരുകയും ആനന്ദൻ (ജയറാം) എന്ന നായകനടനുമായി അടുക്കുന്നു. ആനന്ദൻ ക്രമേണ ഒരു രോഗിയാണെന്ന് മനസ്സിലാവുകയും ഗ്രേസിയിൽ നിന്നും അകലാൻ ശ്രമിക്കുകയും ചെയ്യുന്നു.
- 1463 views