Director | Year | |
---|---|---|
ലൗ ഇൻ കേരള | ജെ ശശികുമാർ | 1968 |
രഹസ്യം | ജെ ശശികുമാർ | 1969 |
റസ്റ്റ്ഹൗസ് | ജെ ശശികുമാർ | 1969 |
രക്തപുഷ്പം | ജെ ശശികുമാർ | 1970 |
ലങ്കാദഹനം | ജെ ശശികുമാർ | 1971 |
ബോബനും മോളിയും | ജെ ശശികുമാർ | 1971 |
അന്വേഷണം | ജെ ശശികുമാർ | 1972 |
ബ്രഹ്മചാരി | ജെ ശശികുമാർ | 1972 |
മറവിൽ തിരിവ് സൂക്ഷിക്കുക | ജെ ശശികുമാർ | 1972 |
പുഷ്പാഞ്ജലി | ജെ ശശികുമാർ | 1972 |
Pagination
- Previous page
- Page 2
- Next page
ജെ ശശികുമാർ
- ജയഭാരതി ആദ്യമായി അഭിനയിച്ച സിനിമയാണിത്. സംവിധായകൻ നിരവധി പെൺകുട്ടികളെ ഈ സിനിമയിലൂടെ അവതരിപ്പിച്ചുവെങ്കിലും ജയഭാരതി മാത്രമാണ് പിന്നീട് സിനിമയിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചത്.
- തമിഴ് സിനിമയിൽ പ്രശസ്ത ഹാസ്യനടൻ ഫ്രണ്ട് രാമസ്വാമി അഭിനയിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നാണിത്. (ഫ്രണ്ട് രാമസ്വാമി വാസ്തവത്തിൽ മലയാളിയാണ്. രാമൻ നായർ തമിഴിൽ രാമസ്വാമി ആയതാണ്).
"ഏഴു പെണ്മക്കളുള്ള സത്യവാൻ ശങ്കുപ്പിള്ള മക്കളെ പരിപാലിക്കാനായി ഉദ്യോഗം രാജിവച്ചയാളാണ്. രണ്ടാമത്തെ മകൾ പദ്മയുടെ ഓഫീസ് ജോലിയാണ് പ്രധാന വരുമാനം. ഓഫീസിലെ മുതലാളിക്ക് പദ്മയുടെ ചേച്ചി കമലയിൽ അഭിനിവേശം ഉണ്ട്.
പദ്മക്ക് കാമുകൻ മധുവിനോടൊപ്പം മദ്രാസിനു പോകാനും അയാളെ കല്യാണം കഴിയ്ക്കാനും താൽപ്പര്യമുണ്ടെങ്കിലും അച്ഛൻ സമ്മതിക്കുന്നില്ല. സ്ഥലം ഉപദേശിയ്ക്ക് കടം കൊടുക്കാനുണ്ട് ശങ്കുപ്പിള്ളയ്ക്ക്. ഉപദേശിയുടെ മകളുടെ കല്യ്യാണത്തിനു പോകാൻ കമൽ കുഞ്ഞമ്മയോട് മാല കടം വാങ്ങി, അതണിഞ്ഞ പദ്മയുടെ കഴുത്തിൽ നിന്നും ഒരു കള്ളൻ മാല മോഷ്ടിച്ചു. കള്ളൻ കുഴിച്ചിട്ട മാല കാലൻ കേശവപിള്ള കണ്ടെടുത്തെങ്കിലും ശങ്കുപ്പിള്ളയോട് മാലയുടെ വില ആവശ്യപ്പെടുകയാണുണ്ടായത്. കടം വീട്ടാൻ കമല മുതലാളിയുടെ അടുക്കൽ സ്വയം സമർപ്പിക്കാൻ ഒരുങ്ങിയെങ്കിലും മുതലാളി തന്റെ ഇംഗിതം തൽക്കാലം ഒളിപ്പിച്ചു. കമലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ശങ്കുപ്പിള്ള അവളെ വീട്ടിൽ നിന്നും പുറത്താക്കി. അവൾക്ക് തുണ കുഞ്ഞമ്മ മാത്രമായി. കുഞ്ഞമ്മയ്ക്ക് താൽപ്പര്യം മധുവിനെക്കൊണ്ട് കമലയെ കല്യാണം കഴിപ്പിയ്ക്കുകയാണ്. പദ്മയ്ക്ക് ഇതു തെറ്റിദ്ധാരണജനകമായിരുന്നു. ചില ഉരസലുകൾക്ക് ശേഷം സത്യസ്ഥിതി എല്ലാവർക്കും ബോദ്ധ്യമാവുകയും സദ് വൃത്തനായി മാറിയ മുതലാളി കമലയെ കല്യാണം കഴിയ്ക്കുകയും പദ്മയ്ക്ക് മധുവിനെ വരനായി ലഭിയ്ക്കുകയും ചെയ്യുന്നു. "
"ചെത്തി മന്ദാരം" എന്നാ ഗാനം