Director | Year | |
---|---|---|
കലയും കാമിനിയും | പി സുബ്രഹ്മണ്യം | 1963 |
സ്നാപകയോഹന്നാൻ | പി സുബ്രഹ്മണ്യം | 1963 |
അൾത്താര | പി സുബ്രഹ്മണ്യം | 1964 |
ആറ്റം ബോംബ് | പി സുബ്രഹ്മണ്യം | 1964 |
കളിയോടം | പി സുബ്രഹ്മണ്യം | 1965 |
പട്ടുതൂവാല | പി സുബ്രഹ്മണ്യം | 1965 |
പ്രിയതമ | പി സുബ്രഹ്മണ്യം | 1966 |
പുത്രി | പി സുബ്രഹ്മണ്യം | 1966 |
കാട്ടുമല്ലിക | പി സുബ്രഹ്മണ്യം | 1966 |
അദ്ധ്യാപിക | പി സുബ്രഹ്മണ്യം | 1968 |
Pagination
- Previous page
- Page 2
- Next page
പി സുബ്രഹ്മണ്യം
പതിനാലു പാട്ടുകളുണ്ട് ഈ ചിത്രത്തിൽ. മിക്കവയും പഴയ ഹിന്ദി ട്യൂണുകളുടെ കോപ്പിയാണ്. പ്രേം നസീർ, കൊട്ടാരക്കര, കുമാരി, മുത്തയ്യ, എസ്. പി. പിള്ള, ബഹദൂർ ഇങ്ങനെയൊരു ടീം വളർന്നതിന്റെ ആദ്യപടിയായിരുന്നു ഈ സിനിമ.
കപാലകുണ്ഡലയായ കാളിയ്ക്ക് ലക്ഷണയുക്തകളായ നൂറ്റിഒന്നു രാജകുമാരിമാരെ കുരുതികൊടുത്തു ലോക ചക്രവർത്തിപ്ദം നേടാനൊരുങ്ങിയ മന്ത്രവാദി മഹേന്ദ്രന്റെ കയ്യിൽ നിന്നും നൂറ്റി ഒന്നാമത്തേവള ചാടിപ്പോയി.പ്രഭാകരവർമ്മന്റെ കൊട്ടാരത്തിൽ നിന്നും നൃത്തം കണ്ടു മടങ്ങിയ വീരവർമ്മൻ, രാജ്ഞി, മകൾ മല്ലിക എന്നിവരെ വളഞ്ഞു മഹേന്ദ്രൻ. പതിനെട്ട് തികയുമ്പോൾ മല്ലികയെ മഹേന്ദ്രന്റെ പക്കൽ ഏൽപ്പിക്കണമെന്ന കരാറിന്മേൽ വീരവർമ്മനേയും കുടുംബത്തേയും വിട്ടയച്ചു അയാൾ. പതിനെട്ടു വയസ്സായ മല്ലികയും അച്ഛനുമൊക്കെ വനത്തിൽ ഉല്ലാസയാത്രയ്ക്കു പോയപ്പോൾ പ്രഭാകരവർമ്മന്റെ മകൻ പ്രിയകുമാരനെ കാണുകയും മല്ലിക അവനിൽ അനുരക്തയായിത്തീരുകയും ചെയ്തു. ഇതറിഞ്ഞ മന്തവാദി പ്രിയകുമാരനേയും സഹചാരി വിനയ്നേയും മയക്കി വഴിയിൽക്കിടത്തി തത്സ്ഥാനത്ത് ശിഷ്യനായ മായാദാസനേയും ഒരു കാട്ടെലിയേയും രൂപാന്തരപ്പെടുത്തി വീരവർമ്മന്റെ കൊട്ടാരത്തിലേക്ക് അയച്ചു. മയക്കം വിട്ടെഴുനേറ്റ പ്രിയകുമാരൻ മഹേന്ദ്രൻ മല്ലികയെ വിവാഹം ചെയ്യാനുദ്ദേശിക്കുന്നിടത്തെത്തി. മായാദാസനെ തുരത്തി. മഹേന്ദ്രൻ മല്ലികയേയും എടുത്തുകൊണ്ട് മന്ത്രദ്വീപിലേക്ക് പോയി. അന്വേഷിച്ചലഞ്ഞ പ്രിയകുമാരൻ നിത്യകല്യാണി എന്ന സുന്ദരിയുടെ സവിധം എത്തിച്ചേർന്നു. അവളുടെ വരനായി ചെല്ലുന്നവർ ആദ്യരാത്രിയിൽത്തന്നെ പാമ്പുകടിയേറ്റു മരിയ്ക്കുകയാാണു പതിവ്. അതിന്റെ രഹസ്യം പ്രിയകുമാരൻ കണ്ടു പിടിച്ചു. ശാപം മൂലം പാമ്പായിക്കഴിയുന്ന പഴയ കാമുകനാണ് ഈ കൊലയെല്ലാം ചെയ്യുന്നത്. പിന്നീട് കള്ളന്മാരുടെ രാജ്യത്തിലെത്തിയ കുമാരന് അവൈടത്തുകാർ മന്ത്രദ്വീപിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. മന്ത്രവാദി മഹഏന്ദ്രനെ വാൾപ്പയറ്റാൽ കീഴ്പ്പെടുത്തി കൊന്നു കളഞ്ഞു പ്രിയകുമാരൻ. മല്ലികയെ രക്ഷിച്ച് അവളെ വിവാഹം കഴിച്ചു അയാൾ.
- 1919 views