അരുൺ ദിവാകരൻ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. മറ്റൊറു സംഗീത സംവിധായകാൻ ചെയ്തിരുന്നെങ്കിൽ ഇതിലും മികച്ച ഗാനങ്ങൾ കിട്ടുമായിരുന്നോ എന്ന് നമ്മെ ചിന്തിപ്പിക്കും വിധം അതിഗംഭീരമായ ഗാനങ്ങൾ ആണ് ശ്രീ MG രാധാകൃഷ്ണൻ ഈ സിനിമയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കർണാടക സംഗീതത്തിൽ അദ്ധേഹത്തിന്റെ ജ്ഞാനം പ്രശസ്തമാണ്. അതുകൊണ്ടാവണം ഇത്രയും സംഗീതത്തിന് പ്രാധാന്യം ഉള്ള ചിത്രത്തിനുള്ള സംഗീത വിഭാഗം വേണ്ടി അദ്ദേഹത്തെ ഏൽപ്പിക്കനുണ്ടായ സാഹചര്യം. കുറച്ചു നല്ല ശാസ്ത്രീയവും അർദ്ധ ശാസ്ത്രീയവുമായ പാട്ടുകൾ അദ്ദേഹം ഈ സിനിമക്ക് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചില അപൂർവ രാഗങ്ങൾ ബേസ് ചെയ്താണ് ശ്രീ M .G രാധാകൃഷ്ണൻ ഇതിലെ പാട്ടുകൾ ചെയ് തിരിക്കുന്നത്.
അസാധ്യമായ ഒരു പശ്ചാത്തല സംഗീതം തന്നെയായിരുന്നു ജോൺസൻ മാഷ് ഈ സിനിമക്ക് വേണ്ടി ഡിസൈൻ ചെയ്തത്. വീണ എന്ന സംഗീത ഉപകരണം കൊണ്ട് എത്രമാത്രം നമ്മുടെ ഉള്ളിൽ ഭയപ്പാട് സൃഷ്ടിക്കാം എന്ന് അദ്ദേഹം തെളിയിച്ചു.
വരുവാനില്ലാരുമീ - ഹരികാംബോജി രാഗം ആയിരുന്നു ഈ ഗാനം കോമ്പോസ് ചെയ്യാൻ ശ്രീ എം ജി രാധാകൃഷ്ണൻ ഉപയോഗിച്ചത് വിഷാദവും പ്രതീക്ഷയും കാത്തിരിപ്പും എന്നീ വികാരങ്ങൾ ആ ഗാനത്തിലൂടെ മനോഹരമായി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന്നായി. പലവട്ടം പൂക്കാലം എന്ന യേശുദാസ് പാടുന്ന മറ്റൊരു പതിപ്പ് കൂടിയുണ്ട് ഈ ഗാനത്തിന്.
ഒരു മുറൈ വന്ത് പാര്ത്തായ നീ - കുന്തള വരാളി ( ഹരികാംബോജി ജന്യം) എന്ന പഴക്കമേറിയതും അപൂർവ്വവുമായ രാഗത്തിലാണ് ഈ പാട്ട് അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്.നാഗവല്ലിയുടെ കോപവും നിരാശയും എല്ലാം ഈ രാഗത്തിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നു. ഒരു രാഗമാലികയാണ് അദ്ദേഹം ഈ ഗാനം ചെയ്തിരിക്കുന്നത് . പല്ലവി കഴിഞ്ഞുള്ള ബിജിഎം ആന്ദോളിക എന്ന രാഗത്തിലും, പിന്നീടു രാമനാഥനെ കാണുമ്പോൾ നഗവല്ലിക്ക് ഉണ്ടാകുന്ന മാറ്റം, അംഗനമാർ മൌലി മണി എന്നാ ഭാഗം അദ്ദേഹം ശങ്കരാഭരണത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കുന്തള വരാളി ഹരി കാബോജിയിൽ നിന്ന് ഉണ്ടായതാനെങ്കിലും സ്വരസ്ഥാനങ്ങളിലെ വക്രത ( Disorder ) നാഗവല്ലി യുടെ ഭ്രാന്തമായ മനസിന്റെ ഉദാഹരണമാണ്. ഗംഗയുടെയും നാഗവല്ലി യുടെയും രണ്ടു മാനസിക അവസ്ഥ കാട്ടുവാൻ വേണ്ടി ആവണം സംഗീത സവിധായകാൻ ഹരികാബോജിയും കുന്തളവരാളിയും യഥാക്രമം ഉപയോഗിച്ചത്.
ഒരു മുറൈ വന്ത് പാറായോ - ആഹരി വളരെ പഴക്കമേറിയതും വിലക്കപ്പെട്ടതുമായ രാഗം. പതിനാലാമത് മേളകർത്താ രാഗമായ 'വകുളാഭരണ 'ത്തിൻറെ ജന്യം എന്ന് പറയപ്പെടുന്നു. തനി ക്ലാസിക്കൽ രൂപത്തിലാണ് ഈ പാട്ട് ചെയ്തിരിക്കുന്നത്. ആഹരി രാഗത്തിൽ പാട്ട് ചെയ്‌താൽ ആഹാരത്തിനു മുട്ട് ഉണ്ടാകും എന്നൊരു അന്ധവിശ്വാസം ഇന്നും നിലനില്ക്കുന്നുണ്ട്. പക്ഷെ ക്രമേണ ആ വിശ്വാസം മാറി വരുന്നു. പല പ്രഗല്ഭ സംഗീതജ്ഞര്‍ക്കും ഈ രാഗത്തിന്റെ വിശദരൂപം ഇന്നും അവ്യക്തമാണ്.
നാഗവല്ലിയുടെ പ്രിയ രാഗം കൂടിയായിരുന്നു ആഹരി. തെക്കിനിയില്‍ സ്വയം പാട്ടുപാടി നൃത്തം ചെയ്തിരുന്നതും ആഹരിയില്‍ തന്നെ. നാഗവല്ലിയുടെ ദുരാത്മാവിനെ പുനർ ബന്ധനസ്ഥയാക്കാൻ പോകുന്ന തമ്പിയും , ദാസപ്പൻ കുട്ടിയും കാട്ടുപറമ്പനും തെക്കിനിയിൽ നാഗവല്ലിയെ കാണുന്ന ചിത്രത്തിൽ . അന്നേരം " അന്ത ആഹരി യിലെ കീർത്തനം ഒൻട്രു പാടരീങ്കളാ " എന്ന് ചോദിക്കുന്നുണ്ട് നാഗവല്ലി അവരോട് .
പഴം തമിഴ് പാട്ടിഴയും എന്ന ഗാനം ഒരു മുറൈ വന്ത് പാറായോ എന്ന് നാഗവല്ലി തെക്കിനിയില്‍ പാടി നൃത്തം ചെയ്യുന്ന ഗാനത്തിന്റെ ഒരു മറ്റൊരു പതിപ്പ് ആണ്. ആഹരി നാഗവല്ലിയുടെ പ്രിയ രാഗം ആണ് . അതുകൊണ്ടാവണം നകുലന് ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച് പരാജിതയാകുമ്പോൾ ഗംഗയില്‍ നിന്ന് പുറത്ത് വരാന്‍ തുടങ്ങുന്ന നാഗവല്ലിയെ ആശ്വസിപ്പിക്കാനായി രാത്രികളിൽ അവൾ പാടുന്ന ആഹരി രാഗത്തിൽ തന്നെ ഡോ.സണ്ണി ' പഴം തമിഴ് പാട്ടിഴയും' എന്ന ഗാനം ആലപിക്കുന്നത്. പിന്നീട്, ഗംഗയാണ് മനോരോഗി എന്നറിയുമ്പോഴാണ് ആ സന്ദർഭത്തിൽ ഗാനത്തിന്റെ അർത്ഥം മനസ്സിലാകുന്നത്.
ചന്ദ്രമുഖിയില്‍ വിദ്യാസാഗറും " രാ രാ " എന്ന ഗാനതിനുവേണ്ടി സൂര്യ ( സല്ലാപം ) എന്ന അപൂർവ്വ രാഗം ആയിരുന്നു ഉപയോഗിച്ചത്. "ഏ ബന്ധമു ഇതി ഏ ബന്ധമു" എന്ന ഭാഗങ്ങളില്‍ ഹിന്ദോള രാഗവും . സൂര്യ എന്ന രാഗത്തിന്റെ ഗാന്ധാരം ( ഗ എന്ന സ്വരം ) വലിയ ഗാന്ധാരമാണ്. അതിനെ ചെറിയ ഗാന്ധാര മാക്കുമ്പോൾ സൂര്യ 'ഹിന്ദോളം' എന്ന രാഗം ആയി മാറുന്നു. അങ്ങനെയാണ് യഥാക്രമം വിദ്യാജി പാത്തോസ് മൂടും ഹാപ്പി മൂടും ക്രിയേറ്റ് ചെയ്തത്.
ചില അനുബന്ധവിശേഷങ്ങൾ
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലെറുകളിൽ ഒന്നായിരുന്നു #മണിചിത്രത്താഴ് എന്ന ചിത്രം . നാല് ഭാഷകളിലായി പുനര്‍നിർമ്മിക്കപ്പെട്ടിരുന്നു ഈ ചിത്രം:
- ആപ്തമിത്ര - കന്നട
- ചന്ദ്രമുഖി - തമിഴ്
- തെലുങ്ക് (ടബ്ബിംഗ് )
- ഭൂല്‍ ഭുലയ്യ - ഹിന്ദി
- രാജ് മോഹല്‍ - ബംഗാളി
മലയാളത്തിലും (ശോഭന) കന്നാട (സൗന്ദര്യ)യിലും തമിഴിലും ( ജ്യോതിക ) നായിക മാരായി അഭിനയിച്ച നടിമാര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഈ ചിത്രങ്ങളില്‍ എല്ലാം നായികാ കഥാപാത്രത്തിന്റെ പേര് ഗംഗ എന്നാണ് .
കന്നടയിലും തെലുങ്കിലും ആപ്ത രക്ഷക എന്നും നാഗവല്ലി എന്ന് ഈ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്. കന്നടയിലും തമിഴിലും കഥയുടെ ക്രെഡിറ്റ് മധു മുട്ടത്തിന് നല്കിയിരുന്നില്ല. തമിഴില്‍ ഡയരക്ദര്‍ പി വാസുവിന് ആയിരുന്നു ക്രെഡിറ്റ് നല്‍കിയിരുന്നത്. മധു മുട്ടം കോടതിയില്‍ ഇതിനെതിലെ ഹര്‍ജി സമര്‍പ്പിച്ചത് വിവാദമുണ്ടാക്കിയിരുന്നു.
ശോഭനയുടെ ദേശീയ പുരസ്കാരം - സംവിധായകന്‍ ഹരിഹരന്‍ ഇടപെട്ടു ?
ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ശോഭനയ്ക്ക് ലഭിക്കുകയുണ്ടായി. അന്ന് ജൂറി പാനലില്‍ ഹരിഹരന്‍ മാത്രമേ മലയാളി ആയി ഉണ്ടായിരുന്നുള്ളൂ. ഭാഷയുടെ പ്രശ്നവും ജൂറിയിലെ വടക്കേ ഇന്ത്യന്‍ ആധിപത്യവും മൂലം ഈ സിനിമ ഒഴിവാക്കാന്‍ തുടങ്ങിയതായിരുന്നു. പിന്നെ സംവിധായകന്‍ ഹരിഹരന്‍ ജൂറി പാനലിനെ നിര്‍ബന്ധിച്ചാണ്. ഈ ചിത്രം കാണിച്ചത്. ശോഭനയുടെ അത്യുഗ്രമ്മായ പ്രകടനം കണ്ട ജൂറി ശോഭനയെ വാനോളം പുകഴ്ത്തുന്നതോടൊപ്പം തന്നെ മികച്ച നടിക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശോഭനക്ക് വേണ്ടി ഭാഗ്യ ലക്ഷ്മി ആണ് ടബ്ബ് ചെയ്തത്. നാഗവല്ലി യുടെ തമിഴ് സംഭാഷണം ഭാഗ്യലക്ഷ്മി തന്നെയായിരുന്നു സ്വരം മാറ്റി ആദ്യം ടബ്ബ് ചെയ്തത്. പിന്നെ എഡിറ്റര്‍ ശേഖര്‍ നും കൂട്ടര്‍ക്കും ഗംഗയുടെയും നാഗവല്ലിയുടെയും തമിഴ് മലയാളം സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതിനാല്‍ തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ദുര്‍ഗ്ഗ യാണ് നാഗവല്ലിയുടെ പിന്നീടുള്ള പോര്‍ഷന്‍ ടബ്ബ് ചെയ്തത്. അന്ന് അത് ഫാസില്‍ ഭാഗ്യലക്ഷ്മിയോടെ പറയാന്‍ വിട്ടു പോയതായിരുന്നു. ഈ അടുത്ത കാലം വരേയ്ക്കും അതായത് ഫാസില്‍ നാഗവല്ലിക്ക് ടബ്ബ് ചെയ്തത് ദുര്ഗ്ഗയാണെന്നു വെളിപ്പെടുത്തുന്ന വരേയ്ക്കും ഭാഗ്യലക്ഷ്മി ധരിച്ചു വച്ചിരുന്നത് തന്റെ ശബ്ദം മോഡിഫൈ ചെയ്തതായിരുന്നു എന്നാണ്. ആനന്ദവല്ലി വിനയ പ്രസാദിനും അമ്പിളി രുദ്രക്കും യഥാക്രമം ശബ്ദം നല്‍കി. ഫാസിലിന്റെ തമിഴ് ചിത്രമായ ' പൂവേ പൂ ചൂടവ ' ആയിരുന്നു ദുര്‍ഗയെ ഫാസിലിനു പരിചയപ്പെടുത്തിയത്. അതില്‍ നദിയ മൊയ്തു വിനു ശബ്ദം നൽകിയത് ചെയ്തത് ദുര്‍ഗ്ഗ ആയിരുന്നു.
ദുർഗ്ഗയുടെ പേര് മാത്രമല്ല ടൈറ്റിൽ സോങ് പാടിയ ജി വേണുഗോപാലിന്റെ പേരുവരെ ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. "അക്കുത്തിക്കുത്താനകൊമ്പിൽ " എന്ന ഗാനമായിരുന്നു അത്. .അവലംബം : ഗൂഗിൾ