രാഗം മധ്യമാവതി

Submitted by Baiju T on Mon, 02/06/2017 - 16:17

അരുൺ ദിവാകരൻ

കര്‍ണ്ണാടകസംഗീതത്തിലെ ജന്യരാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മധ്യമാവതി രാഗം. നാടോടിസംഗീതത്തില്‍നിന്നും ക്ലാസ്സിക്കല്‍ സംഗീതം കടംകൊണ്ട ഒരു രാഗമായി ചില പണ്ഡിതന്‍മാര്‍ ഈ രാഗത്തെ വിലയിരുത്തുന്നുണ്ട്.

ഗരിമയാര്‍ന്ന പ്രയോഗങ്ങള്‍ക്കും അതേസമയം ഏറ്റവും ലളിതമായ പ്രയോഗങ്ങള്‍ക്കും ഒരുപോലെ വഴങ്ങുന്ന രാഗമായതിനാല്‍ സിനിമാ സംഗീതത്തിന് ഈ രാഗം ഒഴിച്ചുകൂടാനാത്ത ഒന്നാണ്. അടിപൊളി എന്നു പറയുന്ന പാട്ടുകളുടെ എണ്ണമെടുത്താല്‍ അതില്‍ അറുപതു ശതമാനത്തോളം പാട്ടുകളും മധ്യമാവതിയിലായിക്കും എന്നു തീര്‍ച്ച. ഹിന്ദുസ്ഥാനി സംഗീതത്തില്‍ മേഘ് എന്നാണ് ഈ രാഗം അറിയപ്പെടുന്നത്. ഒരു മംഗളരാഗമായി അറിയപ്പെടുന്ന മധ്യമാവതി രാഗാലാപനത്തോടെയാണ് സംഗീതസദസ്സുകള്‍ സാധാരണയായി അവസാനിപ്പിക്കാറുള്ളത്.

നൂറില്‍ പരം ഗാനങ്ങള്‍ ഉണ്ട് പല ഭാഷ കളിലായി. മലയാള സിനിമ സംഗീതം പരിശോധിക്കുകയാണെങ്കില്‍ ഈ രാഗത്തില്‍ രവീന്ദ്രന്‍ മാഷ്‌ ആണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയ രാഗം കൂടി ആയിരുന്നു ഇത്.

ഒരുപാട്‌ ഭാവങ്ങൾ ഉൾകൊള്ളുന്ന ഒരു രാഗമാണ് മധ്യമാവതി. ഉദാഹരണം പറയുകയാണെങ്കിൽ 1990 ഇൽ പുറത്തിറങ്ങിയ ലാൽസലാം എന്ന ചിത്രത്തിലെ ഒരു പാട്ട് ശ്രദ്ധിക്കാം. ആ പാട്ട് അദ്ദേഹത്തിന് ഒരു വെല്ലുവിളി ആയിരുന്നിരിക്കണം, എന്തെന്നാല്‍ പാട്ടിന്റെ കൂടെ പ്രണയവും, അതോടൊപ്പം ‘കമ്മ്യൂണിസ്റ്റ് ചിന്താഗതി’ യും അത് വഴി ശ്രോതാവിനു ‘പ്രചോദന’ വും ലഭിക്കണം എന്ന തരത്തിലുള്ള എന്തെങ്കിലും ഒരു ഈണം വേണ്ടി വരുമ്പോഴാണ്. പറഞ്ഞു വരുന്നത് ഏതു പാട്ടിനെ കുറിച്ചാണെന്ന് മനസിലായി കാണുമല്ലോ. " ആരോ പോരുന്നെൻകൂടെ " .... എന്ന പാട്ട് ആണ്. മധ്യമാവതി രാഗതിലൂടെ പ്രണയവും , കമ്മ്യുണിസവും , നാട്ടിൻപുറവും, പിന്നെ പ്രചോദനവും (INSPIRATION) എല്ലാം ഒത്തുവരുന്ന ഒരു കംപോസിഷന്‍ ആണ് രവീന്ദ്രന്‍ മാഷ്‌ കൊണ്ടു വന്നത്. പ്രണയവും, പാടവും തൊഴിലാളികളും, കറ്റമെതിക്കലുമൊക്കെയായിട്ടാണ് ഗാനത്തിന്റെ ചിത്രീകരണവും.

'ഭാഗ്യാത ലക്ഷ്മി ബാരമ്മ' എന്നൊരു പുരന്ദരദാസ കൃതി ഉണ്ട് ഈ രാഗത്തിൽ. അതിൽ നിന്നും INSPIRED ആയിട്ടാവണം കൈതപ്രം തിരുമേനി കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി 'വണ്ണാത്തിപ്പുഴയുടെ തീരത്ത്' എന്ന പാട്ടിന്റെ സൃഷ്ടിച്ചത്. രണ്ടും കേട്ട് നോക്കുക .

ഭാഗ്യാത ലക്ഷ്മി ബാരമ്മ

വണ്ണാത്തിപ്പുഴയുടെ തീരത്ത്

ഉത്സവ ഗാനങ്ങൾ

ഒരു ഉത്സവ പ്രതീതി അതായതു ഫെസ്റ്റിവൽ മൂഡ് ക്രീയേറ്റു ചെയ്യാനും ഈ രാഗം ഉപയോഗിക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന പാട്ടുകളെല്ലാം മധ്യമാവതിയുടെ ഫോക്ക് / ഫെസ്റ്റിവൽ മൂഡ് എടുത്തു കാണിക്കുന്നു .
ഗണപതി പപ്പ മോറിയ - അഭിമന്യു - രവീന്ദ്രൻ
മായാ ദേവകിക്കു മകൻ പിറന്നേ - ചന്ദ്രനുദിക്കുന്ന ദിക്കിൽ - വിദ്യാസാഗർ
ധാങ്കിണക്ക ധില്ലം ധില്ലം - നരസിഹം - എം ജി രാധാകൃഷ്ണൻ
വേൽമുരുകാ ഹരോ ഹര - നരൻ - ദീപക് ദേവ്

താരാട്ടുപാട്ടുകൾ

താരാട്ട് പാട്ടുകളും ചെയ്തിട്ടുണ്ട് ഈ രാഗത്തില്‍. ശബരിമല ശ്രീ ശാസ്താവിനെ ഉറക്കുന്ന ഹരിവരാസനവും മധ്യമാവതിയിലാണ്.

ആരാരോ ആരാരോ ജീവിതമെന്നൊരു - നിറകുടം - ജയ വിജയ
അല്ലിയിളം പൂവോ - മംഗളം നേരുന്നു - ഇളയരാജ
അന്നലൂഞ്ഞാല്‍ പൊന്‍ പടിയില്‍ - പുറപ്പാട് - ഔസേപ്പച്ചന്‍

വിഷാദ ഗാനങ്ങള്‍

മംഗളം നേരുന്നു ഞാന്‍ - ഹൃദയം ഒരു ക്ഷേത്രം - ജി ദേവരാജന്‍
തേങ്ങും ഹൃദയം - ആട്ടകലാശം - രവീന്ദ്രന്‍
കദനം ഒരു സാഗരം - തമ്മില്‍ തമ്മില്‍ - രവീന്ദ്രന്‍
( ഒരേ സമയം Happy mood & pathos mood ക്രീയേറ്റ് ചെയ്യുന്നു.... " ഹൃദയം ഒരു വീണയായ് happy mood ഇല്‍ )
വികാരനൌകയുമായ് - അമരം - രവീന്ദ്രന്‍
ഗോപികേ ഹൃദയമൊരു - നന്ദനം - രവീന്ദ്രന്‍

ശൃംഗാര ഗാനങ്ങൾ

ശൃംഗാരം തുളുമ്പുന്ന സന്ദര്‍ഭങ്ങളിലുള്ള ചില പാട്ടുകള്‍ക്കും ഈ രാഗം ഉപയോഗിച്ചു കണ്ടിട്ടുണ്ട്.

നിലാ കായുത് നേരം നല്ല നേരം - സകല കലാ വല്ലഭന്‍ - ഇളയരാജ
നാണമാകുന്നോ മേനി നോവുന്നോ - ആട്ടകലാശം - രവീന്ദ്രന്‍
പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ - രാജശില്പി - രവീന്ദ്രന്‍ 

 ഭക്തിഗാനങ്ങള്‍

ഈ രാഗത്തിലെ വളരെ പോപ്പുലര്‍ ആയ ചില ഭക്തി ഗാനങ്ങള്‍

നാരായണ മൂര്‍ത്തെ ഗുരു - ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
നെയ്യാറ്റിന്‍ കര വാഴും - പുഷ്പാഞ്ജലി
മകര സംക്രമ ദീപാവലി - അയ്യപ്പ ഭക്തി ഗാനങ്ങള്‍ വോള്യം 7

ഹിന്ദി ഗാനങ്ങൾ

വളരെ പോപ്പുലര്‍ ആയ ഹിന്ദി ഗാനങ്ങൾ
തേരെ തസ്‌വീർകോ സീനേ - സാവൻ കോ ആനേ ദോ

ചയ്യ ചയ്യ - ദില്‍സേ - എ ആർ റഹ്മാൻ

ധീം ത താരെ - തക്ഷക് - എ ആർ റഹ്മാൻ

മുന്നി ബദുനാം ഹുയി - ദബാങ്‌ - സാജിദ് വാജിദ്

പഞ്ചാബി ഫോക്ക് സംഗീതത്തിലും മധ്യമാവതി സ്‌കെയിൽ കണ്ടുവരുന്നു.
ബോലോ താര ര ര - ദലേര്‍ മെഹന്ദി 