അരുൺ ദിവാകരൻ
കുണ്ഡലിനിയോഗയുമായി ബന്ധമുള്ള ചില സിനിമകള്‍
യോദ്ധ എന്ന സിനിമ കുണ്ഡലിനി യോഗയെ ബന്ധപ്പെടുത്തുന്നുണ്ട് എന്തെന്നാല്‍ കാഴ്ച എന്നന്നെക്കുമായി നഷ്ടപ്പെട്ട അശോകനെ ബാബ യോഗ യിലൂടെ കുണ്ഡലിനി ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഷാക്കാലുമായുള്ള യുദ്ധം ജയിച്ചു റിമ്പോച്ചയെ വീണ്ടെടുക്കാന്‍ അശോകന്റെ 3RD EYE ACTIVATE ചെയ്യുന്നതിന്റെ ഭാഗമായി ബാബാ അശോകനെ യോഗ അഭ്യസിപ്പിക്കുനുണ്ട് . ഈ സിനിമയിലെ രംഗം ശ്രദ്ധിച്ചാല്‍ അറിയാം മലമുകളില്‍ വെച്ച് ബാബ സഹസ്ര, അഗ്യ, വിശുദ്ധ എന്നീ കുണ്ഡലിനി ചക്രങ്ങള്‍ അശോകനു പറഞ്ഞു കൊടുക്കുന്ന രംഗം ഉണ്ട്.
അനന്തഭദ്രത്തില്‍ ദികംബരന്റെ പരകായ പ്രവേശവും ( ട്രാന്‍സ് മൈഗ്രേഷന്‍) കുണ്ഡലിനി യോഗ ചെയ്തിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്.
. ഏഴാമത് ചക്രം സഹസ്രാര ആക്ടിവേറ്റ് ആകുമ്പോള്‍ മനുഷ്യന് അസ്ട്രല്‍ പ്രൊജക്ഷന്‍, ആസ്ട്രല്‍ ട്രാവല്‍, ട്രാന്‍സ് മൈഗ്രെഷന്‍ എന്നെ കഴിവുകള്‍ സാധ്യമാണെന്ന് പറയപ്പെടുന്നു. ജെയിംസ് വാന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ഹൊറര്‍ ചിത്രം INSIDIOUS ഇല്‍ അസ്ട്രല്‍ പ്രൊജക്ഷന്‍ നെ പറ്റി വിശദീകരിക്കുന്നുണ്ട് .ചിത്രത്തില്‍ ആ കുട്ടിക്ക് തന്റെ അച്ഛനില്‍ നിന്നും പാരന്പര്യ മായി കിട്ടിയതാണ് ഈ കഴിവ് എന്നും പറയുന്നുണ്ട്.
എന്താണ് കുണ്ഡലിനി ?
.താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. എല്ലാ മനുഷ്യരുടെയും നട്ടെല്ലില്‍ സുഷുമ്നാ നാഡിയുടെ കീഴില്‍ മൂലാധാരത്തിൽ അതായത് എട്ടു ചുറ്റായി (മൂന്നര ചുറ്റുകള്‍ എന്നും വിശ്വാസമുണ്ട്) ഒരു പെണ്‍പാമ്പ് ചുരുണ്ട് കിടന്നുറങ്ങുന്നു എന്ന് യോഗശാസ്ത്രം പറയുന്നു. ഈ പാമ്പ് ആണ് കുണ്ഡലി. മനുഷ്യനിൽ കുടികൊളളുന്ന ആദിപരാശക്തിയുടെ പ്രതിനിധിയെയാണ് കുണ്ഡലിനി എന്നു വിളിക്കുന്നത്. നട്ടെല്ലിൻറെ ഏറ്റവും കീഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുണ്ഡലിയുടെ ശക്തി, അതായതു സർപ്പശക്തി. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ആടു പാമ്പേ പുനം തേടു പാമ്പേ എന്ന ശ്രീനാരായണ ഗുരുദേവന്‍ രചിച്ച കുണ്ഡലിനിപ്പാട്ടിന്‍റെ വ്യാഖ്യാനം ഈ പ്രക്രിയയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ശിവനെ ഒരേ സമയം സാകാരനായും നിരാകാരനായും ഇതില്‍ വര്‍ണ്ണിക്കുന്നു. ഈ കൃതിയുടെ ആന്തരികാര്‍ത്ഥം ഗ്രഹിക്കാന്‍ ശിവകഥകള്‍ മനസ്സിലാക്കിയിരിക്കണം.
പുന്നാഗവരാളി രാഗം.
എട്ടാമത് മേളകര്‍ത്താ രാഗമായ തോടി യുടെ ജന്യമാണ് പുന്നാഗ വരാളി. പാമ്പ് എന്നര്‍ത്ഥം വരുന്ന പന്നഗം എന്ന പദത്തില്‍ നിന്ന് ഉണ്ടായതാണ് പുന്നാഗം എന്ന വാക്ക്. നാടോടി സംഗീതത്തില്‍ നിന്നും ഉണ്ടായ രാഗം ആണെന്ന് പറയപ്പെടുന്നു.
ഈ രാഗം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകാണുന്നത് പാമ്പാട്ടികളാണ്. പുന്നാഗവരാളി രാഗം മാത്രമേ മകുടിയിൽക്കൂടി വായിക്കുവാൻ സാധിക്കുകയുള്ളൂ. സര്‍പ്പക്കാവുകളില്‍ പാടാറുള്ള പുള്ളുവന്‍ പാട്ട് ഈ രാഗത്തിലാണ് പാടാറുള്ളത്. മനുഷ്യനിലെ കുണ്ഡലിനി ശക്തി ഉണര്‍ത്താന്‍ ഉപയോഗിക്കുന്ന രാഗം കൂടിയാണ് ഇത്. ധ്യാന സമയത്ത് ഈ രാഗം ശ്രദ്ധയോടെ കേള്‍ക്കുകയാണെങ്കില്‍ കുണ്ടലിനി ഉദ്ദീപനം സാധ്യമാണെന്ന് യോഗ ശാസ്ത്രം പറയുന്നു.
പുന്നാഗവരാളിയില്‍ ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ കീര്‍ത്തനം ഉണ്ട് " ഗന്ധമു പൊയ്യരുകാ പനീരു ഗന്ധമു പൊയ്യരുകാ...
പുന്നാഗ വരാളിയിലെ പ്രശസ്തമായ ഗാനങ്ങള്‍
ആടു പാമ്പേ പുനം തേടു പാമ്പേ - കുണ്ഡലിനി ഗീതം - ശ്രീ നാരായണ ഗുരു.
നാദര്‍മുടി മേലിരുക്കും നല്ല പാമ്പേ - തിരുവടുചെല്‍വര്‍
തെക്കുംകൂര്‍ അടിയാത്തി - അശ്വമേധം - ജി ദേവരാജന്
ശരിക്കും ഒരു പുള്ളുവന്‍ പാട്ടിന്റെ ശൈലിയില്‍ ആണ് ദേവരാജന്‍ മാഷ് ഈ ഗാനം കംപോസ് ചെയ്തിരിക്കുന്നത് . ഹിന്ദു പുരാണം അനുസരിച്ച് സര്‍പ്പ ദോഷം മാറുവാന്‍ ആണത്രെ പുള്ളുവന്‍ പാട്ട് വായിക്കുന്നത്
അമ്പിളിക്കലയും - അഥര്‍വം ( ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് 'ശുഭപന്തുവരാളി' യില്‍ ആണെകിലും ബി ജി എം പുന്നാഗവരാളി യില്‍ ആണ് രാജ സാര്‍ ചെയ്തിരിക്കുന്നത്). ഈ സിനിമയില്‍ മമ്മൂട്ടിയുടെത് ചെയ്തിരിക്കുന്ന കഥാപാത്രത്തിനെ അമ്മ ജയഭാരതി ഒരു പുള്ളുവ സ്ത്രീ ആണ്. ചാരു ഹാസന്‍ ചെയ്ത ബ്രാഹ്മണ കഥാപാത്രത്തിന് ഒരു പുള്ളുവ സ്ത്രീയില്‍ ജനിച്ച കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെത്.
മണിക്കുയിലെ മണിക്കുയിലെ - വാല്‍ക്കണ്ണാടി - എം. ജയചന്ദ്രന്‍
സുന്ദരനൊ സൂരിയനോ - കനക സിംഹാസനം - എം. ജയചന്ദ്രന്‍ .
പാല്‍ക്കടലില്‍ - ഗൌരീശങ്കരം - എം. ജയചന്ദ്രന്‍
പാപം മറിച്ചിട്ടാല്‍ പമ്പ - അയ്യപ്പഭക്തി ഗാനം - ടി എസ് രാധാകൃഷ്ണന്‍
(കുണ്ഡലിനി ശാസ്ത്രം അവലംബം - ഗൂഗിള്‍)