രഘുപതി

Name in English
Raghupathi

സംഗീത സംവിധായകൻ. പാലക്കാടാണ് രഘുപതിയുടെ സ്വദേശം. പാലക്കാട് ഭജന മഠത്തിൽ തുടങ്ങിയതാണ് രഘുപതിയുടെ സംഗീത പഠനം. തുടർന്ന് ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വെസ്റ്റേൺ ക്ലാസിക്കിൽ ഗിറ്റാറിൽ ബിരുദം നേടി. അതിനുശേഷം ദുബൈയിൽ ഒരു ബ്രിട്ടീഷ് സ്കൂളിൽ സംഗീത വിഭാഗം മേധാവിയായി. ദുബൈയിൽ പരസ്യങ്ങളൂം, ഷോർട്ട് ഫിലിമുകളും, ആൽബങ്ങളും ചെയ്ത് ശ്രദ്ധേയനായി. സിനിമന്മോഹവുമായി രഘുപതി ദുബൈയിൽ നിന്ന് പോന്ന് ചെന്നൈയിൽ സാലിഗ്രാമത്തിൽ സ്വന്തം സ്റ്റുഡിയോ ആരംഭിച്ചു. പിന്നീട് കൊച്ചിയിലും രഘുപതി റെക്കോഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. തമിഴിലും മലയാളത്തിലുമായി ഒരു പിടി നല്ല ഗാനങ്ങൾ രഘുപതി ചെയ്തു. രഘുപതി സംഗീതം ചെയ്ത് എം ജി ശ്രീകുമാർ ആലപിച്ച മാഹി എന്ന ചിത്രത്തിലെ "ഓട്ടപാത്രത്തിൽ.. എന്ന ഗാനവും,  മൂന്നാം പ്രളയത്തിൽ എന്ന സിനിമയ്ക്കുവേണ്ടി സച്ചിൻ വാരിയർ പാടിയ "പതിയെ വെയിലിന് എന്ന ഗാനവും ജനപ്രീതിയാർജ്ജിച്ചവയാണ്. പുതിയ ഗായക ശബ്ദങ്ങളെ സ്നേഹിയ്ക്കുന്ന രഘുപതി ഇൻസ്റ്റ്രുമെന്റ് ടോൺസിനും പ്രാധാന്യം കൽപ്പിയ്ക്കുന്നു.