തൃശൂർ ജില്ലയിലെ പേരിങ്ങോട്ടുകര എന്ന സ്ഥലത്ത് കെ എസ് ഈ ബി ജീവനക്കാരിയായിരുന്ന ലീലയുടെയും ഹൈസ്കൂൾ അധ്യാപകൻ ആയിരുന്ന ലോഹിതാക്ഷന്റെയും മകൻ ആയി 1987ൽ ജനിച്ചു.പ്ലസ് ടു പഠനത്തിന് ശേഷം തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ ബികോം വിദ്യാർത്ഥിയായി ചേർന്നു. 3 വർഷത്തെ കേരളവർമ്മ ജീവിതത്തിനു ശേഷം വീണ്ടും കേരളവർമ്മ കോളേജിൽ തന്നെ ഫിലോസഫി വിദ്യാർഥിയായി ചേർന്നു.കേരളവർമ്മയിലെ ആദ്യ മൂന്ന് വർഷങ്ങളിൽ സജീവ രാഷ്ട്രീയ പ്രവർത്തനവും കലാപ്രവർത്തനങ്ങളും ഉണ്ടായിരുന്നു.2005-06 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടു .നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹത്തിന് സിനിമയോടുള്ള ആഗ്രഹം തോന്നുന്നതും അതേ കാലയളവിൽ തന്നെ ആയിരുന്നു .അപ്പോഴും കൃത്യമായ ഒരു മേഖല തിരഞ്ഞെടുത്തിരുന്നില്ല. സുഹൃത്തും ജൂനിയറുമായിരുന്ന അജയൻ അടാട്ട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗണ്ട് എൻജിനീയറിംഗിൽ ഡിപ്ലോമക്കു ചേർന്നതാണ് വഴിത്തിരിവായത്.അജയനോടൊപ്പം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും സൗണ്ട് എൻജിനീയറിംഗിൽ താല്പര്യം ഉണ്ടാവുകയും പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു.തിരുവനന്തപുരം സൗണ്ട് എൻജിനീയറിംഗിൽ അക്കാഡമിയിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം മ്യൂസിക് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കാം എന്നു തീരുമാനം എടുത്തിരിക്കുമ്പോഴാണ് അജയൻ അദ്ദേഹം സൗണ്ട് ഡിസൈൻ ചെയ്ത പ്രവീണ് സുകുമാരൻ സംവിധാനം ചെയ്ത "ച്യൂയിങ് ഗം" എന്ന സിനിമയിലേക്ക് അസിസ്റ്റന്റ് സൗണ്ട് റെക്കോർഡിസ്റ്റ് ആയി ക്ഷണിക്കുന്നത്. ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവായ ഗൗരവ് വെർമയുടെ കൂടെയാണ് ആ പ്രോജക്ട് അസിസ്റ്റ് ചെയ്തത്.അതിനു ശേഷം 5 സുന്ദരികൾ എന്ന സിനിമയിൽ ആഷിഖ് അബു സംവിധാനം ചെയ്ത "ഗൗരി" എന്ന സിനിമയിൽ ദേശീയ അവാർഡ് ജേതാവായ സൗണ്ട് റെക്കോർഡിസ്റ്റ് എസ്.രാധാകൃഷ്ണനെ അസിസ്റ്റ് ചെയ്തു.സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത് നാഷണൽ ഫിലിം ഡിവിഷൻ നിർമ്മിച്ച "കപില" എന്ന ഡോക്യുമെന്ററിയിൽ അഡീഷണൽ സൗണ്ട് റെക്കോർഡിസ്റ്റ് ആയി പ്രവർത്തിച്ചു. രഞ്ജിത് കുഴുർ സംവിധാനം ചെയ്ത് നാഷണൽ ഫിലിം ഡിവിഷൻ നിർമ്മിച്ച "18 ഫീറ്റ്" എന്ന ഡോക്യൂമെന്ററിയിൽ സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ് ആയി പ്രവർത്തിച്ചു. സുധ പത്മജ ഫ്രാൻസിസ് സംവിധാനം ചെയ്ത അവരുടെ ഡിപ്ലോമ സിനിമയിൽ സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ് ആയി പ്രവർത്തിച്ചു.
സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം സംവിധാനം ചെയ്ത "പത്മിനി",മനോജ് കാന സംവിധാനം ചെയ്ത "കെഞ്ചിര"(to be released), ഗീതു മോഹൻദാസ് സംവിധാനം ചെയ്ത "മൂത്തോൻ" എന്നീ സിനിമകൾ കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും ഡോകുമെന്ററികളിലും പ്രവർത്തിച്ചു വന്നിട്ടുണ്ട്
- 86 views