ഉത്തം സിങ്ങ്

Submitted by Baiju T on Sun, 03/08/2009 - 20:54
Name in English
Utham Singh
Date of Birth

സംഗീതസംവിധായകൻ, വയലിനിസ്റ്റ്

1948 മെയ് 25ന് പഞ്ചാബിൽ ജനിച്ചു. 1960ൽ മാതാപിതാക്കൾക്കൊപ്പം മുംബെയിലേക്കു കുടിയേറി. ചെറുപ്പത്തിലേ തബല അഭ്യസിച്ചിരുന്നു. മുംബെയിൽ വെച്ച് വയലിൻ പഠനം ആരംഭിച്ചു. പ്രശസ്ത സംഗീതസംവിധായകനായ നൗഷാദിന്റെ സഹായിയായ മുഹമ്മദ് സാഫിയാണ് 1963ൽ ഒരു ഡോക്യുമെന്റെറിയിലൂടെ ഉത്തം സിങ്ങ് എന്ന വയലിനിസ്റ്റിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. നൗഷാദ്,  രാമചന്ദ്ര, ഒ പി നയ്യാർ, മദൻ മോഹൻ, എസ് ഡി ബർമ്മൻ, ആർ ഡി ബർമ്മൻ, ഇളയരാജ എന്നിങ്ങനെ പ്രശസ്ത സംഗീതസംവിധായകരുടെയൊപ്പം വയലിനിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

ജഗദീഷ് ഖന്ന എന്ന സംഗീതസംവിധായകനൊപ്പം ചേർന്ന് (ഉത്തം-ജഗദീഷ് ജോഡി) സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. ജഗദീഷിന്റെ മരണശേഷം ഇദ്ദേഹം സ്വതന്ത്ര-സംഗീതസംവിധായകനായി. പല സിനിമകളിലെ പാട്ടുകൾക്കും ഈണം പകർന്നെങ്കിലും ഉത്തം സിങ്ങിന്റെ ഏറ്റവും പ്രശസ്തമായ സിനിമ ദിൽ തോ പാഗൽ ഹേ ആണ്. ഹിന്ദിയ്ക്കു പുറമേ, തമിഴ്, മലയാളം, കൊങ്കിണി, ഗുജറാത്തി, മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലും സാന്നിധ്യമറിയിച്ചു. ഓം സായ് റാം, സുർ തുടങ്ങി നിരവധി ആൽബങ്ങൾക്കും സംഗീതം പകർന്നു. 1997ലെ മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു.