Name in English
Jhangir Ummar
Artist's field
നിരവധി വർഷം സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച ജഹാംഗീർ ഉമ്മർ. അഭിനയ താൽപ്പര്യത്തോടെ സിനിമ സീരിയൽ രംഗത്തെത്തിയ ജഹാംഗീർ എൻ ശങ്കരൻ നായർ, കെ പി ശശി, കള്ളിക്കാട് രാമചന്ദ്രൻ, ടി വി ചന്ദ്രൻ, അനിൽ കൊമ്പശേരിൽ, ജി എസ് വിജയൻ തുടങ്ങിയവരോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2003 ൽ കലാഭവൻ മാണിയെ നായകനാക്കി അരവിന്ദന്റെ കുടുംബം എന്ന ചിത്രം പ്ലാൻ ചെയ്തിരുന്നു. എന്നാൽ വൃക്കരോഗത്തെ തുടർന്ന് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. രണ്ടു തവണ വൃക്ക മാറ്റിവയ്ക്കലും ഡയാലിസിസുമായി ചികിത്സയിൽ തുടർന്നത് 13 വർഷം. 2016 ൽ 'അമ്മയും മകളും' എന്ന ചിത്രത്തിലൂടെ ജഹാംഗിർ സംവിധാന രംഗത്തേയ്ക്ക് കടന്നു.
- 29 views