ഗാനരചയിതാവും ചിത്രകാരനും ഗ്രന്ഥകർത്താവും അധ്യാപകനും ധിഷണാശാലിയുമായ ഫാ.മൈക്കിൾ പനക്കൽ. കേരള ഭക്തിഗാനമേഖലയിലും ലത്തീൻ സഭയുടെ ആരാധനാക്രമ തിരുകർമ്മ സംഗീതശാഖയിലും അവിസ്മരണീയമായ സംഭവനകളർപ്പിച്ച വൈദീകനാണ് ഫാ.മൈക്കിൾ പനക്കൽ. 916 മാർച്ച് 24ന് വൈപ്പിൻകരയിൽ ഞാറയ്ക്കൽ പനയ്ക്കൽ തറവാട്ടിൽ കൊച്ചാപ്പു-മരിയ ദമ്പതികളുടെ അഞ്ചാമത്തെ മകനായാണ് ജനനം. 1932-ൽ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. സിലോണിൽ കാൻഡി പേപ്പൽ സെമിനാരിയിൽ ഉപരിപഠനം പൂർത്തിയാക്കിയ ഇദ്ദേഹം മംഗലപ്പുഴ സെമിനാരിയിൽ 1942 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. പ്രസിദ്ധ സംഗീതജ്ഞരായ ജോബ്-ജോർജ്ജ് ടീം, ജെറി അമൽദേവ്, ഗോപാലൻ മാസ്റ്റർ, ഐസക് സഹോദരന്മാർ, ഗായകൻ സിഒ ആന്‍റോ, റെക്സ് സഹോദരന്മാർ, മിൻമിനി എന്നിവരൊക്കെ പനക്കലച്ചനിലൂടെയാണ് സംഗീതലോകത്തെത്തുന്നത്. സിഎസി റിക്കാഡിംഗ് സ്റ്റുഡിയോ ആരംഭിച്ചത് അദ്ദേഹമാണ്. സൂര്യകാന്തി പുഷ്പമെന്നും, സാദരമങ്ങേ പാവനപാദം, സ്നേഹനാഥനരുൾ ചെയ്ത വാക്കുകൾ, വാർമണി തെന്നലായ് തുടങ്ങിയ നിരവധി ഗാനങ്ങൾ അദ്ദേഹം സ്ഥാപിച്ച സിഎസി ഓർക്കസ്ട്രയിലൂടെ പുറത്തിറങ്ങിയിട്ടുണ്ട് .
- 104 views