നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്ന പോഞ്ഞിക്കര റാഫി 1924-ല്‍ ജനിച്ചു. പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫും അന്നമ്മയുമായിരുന്നു മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളില്‍ സഹപത്രാധിപരായിരുന്ന അദ്ദേഹം നാഷനല്‍ ബുക്സ്റ്റാളിലും ജോലി ചെയ്തിട്ടുണ്ട്. എട്ടു വര്‍ഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു.
1956 ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും, സംഭാഷണവും രചിച്ചു ,പിന്നെ 1957 ഇറങ്ങിയ മിന്നാമിനുങ്ങ് എന്ന സിനിമയുടെ കഥാരചനയിലും, തിരക്കഥയിലും സഹകരിച്ചു.
വയലാര്‍ രാമവര്‍മയെ ആദ്യമായി സിനിമയില്‍ എത്തിച്ചതും പോഞ്ഞിക്കര റാഫി ആണ്. സിനിമാരംഗം തനിക്കു പറ്റിയതല്ലെന്ന് ബോധ്യമായതോടെ പൂര്‍ണമായും ആ രംഗത്തോട് വിടപറയുകയാണുണ്ടായത്.
11 ചെറുകഥാസമാഹാരങ്ങള്‍, 8 നോവലുകള്‍, 2 നാടകങ്ങള്‍, ഒരു തിരക്കഥ, രണ്ട് ഉപന്യാസങ്ങള്‍, എന്നിവയാണ് പ്രധാന രചനകള്‍.
1958ല്‍ പ്രസിദ്ധപ്പെടുത്തിയ സ്വര്‍ഗദൂതന്‍ മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേര്‍ന്ന് ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു. സെബീന റാഫിയുമൊന്നിച്ച് രചിച്ച കലിയുഗത്തിന് 1971ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു.
അവലംബം : നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്
റവ. ജോര്‍ജ് മാത്യു പുതുപ്പള്ളിയുമായുള്ള അഭിമുഖം
ഡി.സി. ബുക്സ്
- 178 views