ബി സന്ധ്യ

Submitted by Neeli on Sun, 05/10/2015 - 22:54
Name in English
B Sandhya
Artist's field

മധ്യമേഖലാ ഐ.ജിയും മലയാള സാഹിത്യകാരിയുമായ ബി.സന്ധ്യ. അച്ഛൻ ഭരതദാസ്, അമ്മ കാർത്ത്യായനി. സ്വദേശം പാലക്കാട്. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടുകയും ഓസ്‌ട്രേലിയയിലെ വുളോംഗ്‌ഗോംഗ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനവും, ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡിയും സന്ധ്യ കരസ്ഥമാക്കി. 1988 ൽ ഇന്ത്യൻ പൊലീസ് സർവീസിൽ സേവനമാരംഭിക്കയും തൃശൂർ, കൊല്ലം ജില്ലകളിൽ സൂപ്രണ്ട്‌, കണ്ണൂരിൽ ക്രൈംബ്രാഞ്ച്‌ പോലീസ്‌ സൂപ്രണ്ട്‌ എന്നീ നിലകളിലും കണ്ണൂർ, ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്‌.പി. യായും പ്രവർത്തിച്ചു.

രണ്ടു നോവലുകൾ ഉൾപ്പടെ ഒൻപതു സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താരാട്ട്‌ (കവിതാസമാഹാരം), ബാലവാടി (കവിതാസമാഹാരം),സ്‌ത്രീശക്‌തി (വൈജ്‌ഞ്ഞാനികഗ്രന്ഥം),റാന്തൽവിളക്ക്,നീർമരുതിലെ ഉപ്പൻ, നീലക്കൊടുവേലിയുടെ കാവൽക്കാരി,കൊച്ചുകൊച്ച്‌ ഇതിഹാസങ്ങൾ തുടങ്ങിയ സന്ധ്യയുടെ കൃതികളിൽ പെടുന്നു. 'ഹല്ലേലൂയ' എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങളെഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്തേയ്ക്ക് കൂടി കടന്നിരിക്കയാണിപ്പോൾ സന്ധ്യ ഐ പി എസ്.