കെ ബി ശ്രീദേവി

Submitted by Achinthya on Tue, 03/03/2015 - 11:03
Name in English
K B Sreedevi
Artist's field

കഥാകൃത്ത്‌, നോവലിസ്റ്റ്. 1940 ൽ വി.എം.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെയും, ഗൗരിയുടെയും മകളായി ജനനം. യജ്‌ഞ്ഞം എന്ന കൃതിക്ക്‌ കുങ്കുമം അവാർഡും (1974), നിറമാല എന്ന സിനിമയുടെ കഥാസംഭാഷണത്തിന്‌ സംസ്‌ഥാന ഫിലിം അവാർഡും (1975), റോട്ടറി അവാർഡും (1982) ലഭിച്ചു. ചാണക്കല്ല്‌, മുഖത്തോടുമുഖം, തിരിയുഴിച്ചിൽ, മൂന്നാം തലമുറ (നോവൽ), കുട്ടിത്തിരുമേനി, കോമൺവെൽത്ത്‌, കൃഷ്‌ണാനുരാഗം (ചെറുകഥാസമാഹാരം) എന്നിവയാണ്‌ ഇതര കൃതികൾ. ദാശരഥം, ദേവഹൂതി, വൃത്രാസുരൻ, കുറൂരമ്മ എന്നീ പുരാണസംബന്ധമായ നോവലുകളും രചിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ സഹായത്തോടെ മലയാളം വനിതാ കഥാകൃത്തുക്കളുടെ കഥകളെപ്പറ്റിയും കേന്ദ്രമാനവശേഷിയുടെ സീനിയർ ഫെല്ലോഷിപ്പോടെ ‘പ്രാചീനഗുരുകുലങ്ങൾ കേരളസംസ്‌കാരത്തിനു ചെയ്‌ത സംഭാവന’ എന്ന വിഷയത്തെപ്പറ്റിയും ഓരോ ഗവേഷണഗ്രന്‌ഥങ്ങൾ എഴുതിയിട്ടുണ്ട്‌. ഏറണാട്ടിലെ ആദ്യകാല ആദിവാസികളുടെ കർഷകദേവതയായ ‘കരിങ്കാളി’യെപ്പറ്റിയുളള ഗവേഷണ നോവലും ഇവരുടേതാണ് .
മികച്ച കഥയ്ക്കുള്ള 1975 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് കെ ബി ശ്രീദേവി ആയിരുന്നു. ചിത്രം നിറമാല മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക്ക് സിനിമയായ 'ന്യൂസ് പേപ്പര്‍ ബോയി'യുടെ സംവിധായകന്‍ പി രാംദാസ് ആയിരുന്നു നിറമാലയുടെയും സംവിധായകൻ.