കണ്ണൂർ സ്വദേശി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ നിന്ന് പ്രാഥമിക വിദ്യാഭാസത്തിനു ശേഷം കൽക്കത്തയിലെ ശാന്തിനികേതനിൽ നിന്ന് ആർട്സിൽ ബിരുദാനന്തരബിരുദം. മൂന്ന് വർഷത്തോളം ആർട്സ് അധ്യാപകനായി രാജ്യമൊട്ടുക്കും പല സ്ഥലങ്ങളിലും ജോലി ചെയ്തു. ഹൈദരബാദ് ഫിലിം സിറ്റിയിൽ എത്തിയ രാജീവ് തെലുങ്ക് സിനിമയിൽ വളരെ പ്രശസ്തനായ കലാസംവിധായകനും മലയാളിയുമായ അശോക് കുമാറിന്റെ അടുത്ത് സഹായിയായി ജോലിയെടുത്തു. ഫിലിം സിറ്റിയിൽ ഏട്ട് വർഷക്കാലം പ്രശസ്തരായ പല കലാസംവിധായകർക്കുമൊപ്പം വർക്ക് ചെയ്ത പരിചയത്തെത്തുടർന്ന് സ്വതന്ത്ര കലാസംവിധായകനായി മാറി. ഏറെ ഹിറ്റ് ചിത്രങ്ങൾക്ക് ശ്രദ്ധേയമായ കലാസംവിധാനം നിർവ്വഹിച്ചു. ഇപ്പോൾ തെലുങ്ക് സിനിമകളിലെ തിരക്കേറിയ കലാസംവിധായകനാണ് രാജീവ് നായർ. മലയാളത്തിലും രാജീവ് കലാസംവിധായകനായി എത്തി.
ശാന്തിനികേതനിലെ സഹപാഠിയായിരുന്ന കൽക്കത്ത സ്വദേശിയായ സുമൻ ആണ് രാജീവിന്റെ ഭാര്യ. ഒരു മകനുണ്ട്.
- 87 views