ഇഞ്ചക്കാട്‌ ബാലചന്ദ്രൻ

Submitted by Neeli on Wed, 09/17/2014 - 19:42
Name in English
Inchakkad Ramachandran
Artist's field
Date of Death

പി.കെ. ബാലചന്ദ്രൻ എന്നാണു ശരിയായ പേര്. ശാസ്താംകോട്ടയ്ക്കു സമീപമുള്ള  ഇഞ്ചക്കാടാണു സ്വദേശം. ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിലായിരുന്നു പഠനം. ഗവണ്മെന്റ് ജീവനക്കാരനും എഴുത്തുകാരനുമാണ്. സ്വന്തം കവിതകളുടെ ആലാപനവുമായി നിരവധി വേദികളിൽ സാന്നിധ്യമറിയിച്ചിരുന്നു ഇദ്ദേഹം. 

 ശാസ്താംകോട്ടക്കായലിന്റെ ദുരവസ്ഥയെപ്പറ്റി ഇദ്ദേഹമെഴുതിയ "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ബുദ്ധപൗർണ്ണമി, നായാട്ടുകൗശലം , പൊട്ടൻ, ഹംസഗീതം എന്നിവ ബാലചന്ദ്രന്റെ ചില സൃഷ്ടികളാണ്. കലാഭവൻ മണിയുടെ "പാടാൻ കൊതിച്ച പാട്ടുകൾ", മനോരമയുടെ "കിലുക്കാംപെട്ടി" എന്നിവയിലും ഗാനരചന നിർവ്വഹിച്ചു. 

ലിപി അവാർഡ്, ദളിത് സാഹിത്യ-അക്കാദമി അവാർഡ്, കരുണാകര ഗുരുവിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ 'കാവ്യ ശ്രേഷ്ഠ' എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ഭാര്യ: മീന
മക്കൾ: വിമൽ രാജ്, വിനീത, വിനീത്