കൊല്ലം എസ് കെ നായർ

Submitted by Kiranz on Thu, 05/09/2013 - 03:07
Name in English
Kollam S K Nair

ഇദ്ദേഹത്തെ ലോകം അറിയുന്നത് മലയാള നാട് വാരികയിലൂടെയാണ് , കോളേജിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സാഹിത്യ-കലാരംഗങ്ങളിൽ സജീവമായി ബന്ധപ്പെട്ടിരുന്നു. എൻ എസ് എസ് കോളേജിൽ ലക്ച്ചററായിരിക്കുമ്പോഴാണ് കൊല്ലത്തെ പ്രശസ്തമായ വെണ്ടർ കുടുംബത്തിലെ രാജലക്ഷ്മിയെ വിവാഹം കഴിക്കുന്നത്, അവർ തമ്മിലുള്ള ബന്ധം ഒരു കൊല്ലത്തോളമേ ഉണ്ടായിരുന്നുള്ളൂ. രാജലക്ഷ്മിയുടെ മരണശേഷം രാജലക്ഷ്മിയുടെ അനുജത്തിയായ പ്രേമകുമാരിയെ വിവാഹം ചെയ്തു, രാജലക്ഷ്മിയുടെ ചിറ്റപ്പനാണ് ജനറൽ പിക്ച്ചേഴ്സ് രവീന്ദ്രൻ നായർ.

വിവാഹശേഷം അധ്യാപകവൃത്തി ഉപേക്ഷിച്ചു കൊല്ലത്ത് താമസമാക്കി, പിന്നീട് കശുവണ്ടിമേഖലയിലേക്ക് കടന്നു. കൗമുദി ബാലകൃഷ്ണൻ ആണ് എസ് കെ നായരെ മലയാള നാട് തുടങ്ങാൻ പ്രേരിപ്പിച്ചത് .

1983 ജൂലായ് 16ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു(48 വയസ്സ് ). 

 

അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫോട്ടോ : നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്