കെ കെ

Submitted by Kiranz on Thu, 01/03/2013 - 13:19
Name in English
Kay
Date of Birth
Alias
കൃഷ്ണകുമാർ കുന്നത്ത്‌
കെയ്

കൃഷ്ണകുമാർ എന്ന കെ തമിഴ്നാട്ടിലെ നാഗപട്ടണത്താണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലായിരുന്നു. “പദ്മ ശേഷാദ്രി ബാല ഭവനി”ൽ കീബോർഡ് അഭ്യസിച്ച കെ ലണ്ടൻ ട്രിനിറ്റി കോളേജിന്റെ 8ത് ഗ്രേഡ് സർട്ടിഫൈ ചെയ്ത ശേഷം പന്ത്രണ്ടാം വയസ്സിൽത്തന്നെ റോക്ക് ബാൻഡിനോടൊപ്പം സംഗീതപരിപാടികളിൽ പ്രകടനം നടത്തുവാനാരംഭിച്ചു. പരസ്യങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കും  കോർപ്പറേറ്റ് ഫിലിംസിനുമൊക്കെ സംഗീതവും ജിംഗിളുകളും തയ്യാറാക്കി പ്രൊഫഷണൽ സംഗീത മേഖലയിലേക്ക് കടന്ന കൃഷ്ണകുമാറിന്റെ ആദ്യ സിനിമ തമിഴിൽ മിഷ്കിൻ സംവിധാനം ചെയ്ത “യുദ്ധം സെയ്” ആയിരുന്നു. യുദ്ധം സെയിലെ ഗാനങ്ങൾ ഹിറ്റായതിനേത്തുടർന്ന് നിരവധി അവസരങ്ങൾ കൃഷ്ണകുമാറിനെത്തേടിയെത്തി. രാജീവ് രവിയുടെ “അന്നയും റസൂലി”ലെയും മനോഹരഗാനങ്ങളൊരുക്കി കെ മലയാളത്തിലും സാന്നിധ്യമറിയിച്ചു.

കൃഷ്ണകുമാർ എന്ന പേരിനു നീളം കൂടിയതിനാലാണ് കെ എന്ന പേര് സ്വീകരിക്കാൻ കാരണമായത്.

Tags
KK, Kay, Krishnakumar Kunnath, Singer K K