സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത "സെക്കൻഡ് ഷോ" എന്ന സിനിമയിലൂടെയാണ് സണ്ണി വെയ്ൻ എന്ന സുജിത് ഉണ്ണികൃഷ്ണൻ അരങ്ങേറിയത്. അതിലെ കുരുടി എന്ന കഥാപാത്രം സണ്ണി വെയ്നെ ഏറെ ശ്രദ്ധേയനാക്കി. 2012ൽ ജയ്ഹിന്ദ് ടിവിയുടെ മികച്ച പുതുമുഖനടനുള്ള അവാർഡ് ഈ റോളിലൂടെ അദ്ദേഹം നേടി. തുടർന്ന് വിനീത് ശ്രീനിവാസന്റെ "തട്ടത്തിൽ മറയത്ത്" എന്ന സിനിമയിലെ അതിഥിവേഷത്തിനുശേഷം, ഗിരീഷ് സംവിധാനം ചെയ്ത "നി കൊ ഞാ ചാ" എന്ന സിനിമയിൽ നായകനായി. 2013ലെ ആദ്യ ഹിറ്റ് ആയിരുന്നു നി കൊ ഞാ ചാ. അനായാസമായ അഭിനയശൈലിയും തമാശ വേഷങ്ങൾ ചെയ്യുന്നതിലുള്ള മികവും കാരണം വളരെപ്പെട്ടെന്നുതന്നെ സണ്ണി വെയ്ൻ ജനപ്രിയനായി. രാജീവ് രവിയുടെ കന്നിസംവിധാനസംരംഭമായ അന്നയും റസൂലിലും നായകനായ ഫഹദ് ഫാസിലിനൊപ്പം പ്രാധാന്യമുള്ള വേഷമായിരുന്നു.
പോൾ ഫാക്ടർ സംവിധാനം ചെയ്ത ബഹുഭാഷാചിത്രമായ "രക്തരക്ഷസ്3ഡി"-തമിഴിൽ "യാർ ഇവൾ" എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും സണ്ണി വെയ്ൻ അരങ്ങേറി. യുവനടന്മാരിൽ വളരെ ശ്രദ്ധേയനാണ് സണ്ണി ഇന്ന്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സിനിമയിൽ വരുന്നതിനുമുൻപ് ബാംഗ്ലൂർ ഇൻഫോസിസിൽ ഐ ടി ജീവനക്കാരനായിരുന്നു സണ്ണി വെയ്ൻ.
- 1375 views