വിജയനിർമ്മല

Submitted by rkurian on Tue, 02/01/2011 - 07:21
Name in English
Vijaya Nirmala
Date of Birth
Date of Death
Alias
വിജയ നിർമ്മല

ചലച്ചിത്ര മേഖലയിൽവിപ്ലവം തീർത്ത സിനിമാപ്രവർത്തകയാണ് വിജയ നിർമല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവർ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിർമല ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും സ്വന്തമാക്കി. തമിഴ്നാട്ടില് ജനിച്ച വിജയ നിർമല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില് എത്തുന്നത്. 1957 -ല് തെലുങ്കു സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്ക് ശേഷം നായികയായെത്തിയ വിജയ നിർമലയ്ക്ക് മികച്ച വേഷങ്ങൾ നല്കിയത് മലയാള സിനിമയാണ്. എ. വിന്സന്റ് സംവിധാനം ചെയ്ത ഭാർഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില് അരങ്ങേറ്റം കുറിക്കുന്നത്. ഭാർഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീർ എന്നിവരായിരുന്നു നായകന്മാർ.റോസി, കല്യാണ രാത്രിയില്  പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുർഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില് 25 ചിത്രങ്ങളില് വേഷമിട്ടു. 1971 ല് മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിർമല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂർ ഭാസി,വിന്സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന,കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചു.

കൃഷ്ണ മൂർത്തിയായിരുന്നു അദ്യ ഭർത്താവ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങൾ നിർമിച്ചു. തെലുങ്ക് നടൻ നരേഷാണ് ഇവരുടെ മകൻ.

കടപ്പാട് : മാതൃഭൂമി ന്യൂസ്