1924-ൽ കോട്ടയത്തെ പുരാതനമായ കുടുംബമായ പൂവേലിൽ ശങ്കുവിന്റെയും കുഞ്ഞിപ്പെണ്ണമ്മയുടെയും മകനായി ജനനം.
കോട്ടയം സി എം എസ് കോളേജിൽ ഇന്റർമീഡിയറ്റ് വരെ പഠിച്ചശേഷം ഇന്ത്യൻ എയർഫോഴു്സിൽ ചേർന്നു, അവിടുന്നു മടങ്ങിയെത്തി ട്രാവൻകൂർ ഫോർവേർഡ് ബാങ്കിൽ ഉദ്യോഗസ്ഥനായി.
സി മാധവൻപിള്ളയുടെ വീരാംഗന എന്ന നാടകത്തിലൂടെയാണ് അദ്ദേഹം കലാരംഗത്ത് കാലൂന്നിയത്. പതിനേഴാമത്തെ വയസ്സിലായിരുന്നു അരങ്ങേറ്റം. തുടർന്ന് ആലപ്പുഴ 'കലാവേദി'യുടെ 'ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകത്തിലും അഭിനയിച്ചു. കലാനിലയം, പ്രതിഭ, കെ പി എ സി, കോട്ടയം നാഷണൽ തിയേറ്റേഴുസ് തുടങ്ങിയ അക്കാലത്തെ പ്രമുഖ സമിതികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു. സ്വന്തമായി രൂപം കൊടുത്ത 'ജ്യോതി' തിയേറ്റേഴുസിന്റെ പ്രഥമനാടകം പി ജെ ആന്റണിയുടെ 'പൊതുശത്രുക്കൾ' ആയിരുന്നു.
1948 ജനുവരി 30ന് കൊല്ലം തങ്കശ്ശേരി കല്ലുപണ്ടകശാലയിൽ കേശവൻമുതലാളിയുടെ മകൾ നളിനിയെ വിവാഹംകഴിച്ചു.
1952-ൽ പുറത്തുവന്ന മിന്നൽപടയാളിയിൽ സത്യനോടൊപ്പമായിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ വർണചിത്രമായ കണ്ടംബെച്ച കോട്ടിലും തുടർന്ന്
കുഞ്ചാക്കോയുടെ വലംകയ്യായിരുന്ന ചലച്ചിത്രപ്രതിഭ ശാരഗപാണി വഴി ഉദയായുടെ ഉണ്ണിയാർച്ചയിലും അഭിനയിച്ചു.ഏകദേശം എഴുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .
സിനിമയിൽ കൂടുതലും വില്ലൻ കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്. ഭാര്യയിൽ സത്യന്റെ അച്ഛൻ, രമണനിൽ ചന്ദ്രികയുടെ അച്ഛൻ, പുതിയ ആകാശം പുതിയ ഭൂമിയിലെ സൂപ്രണ്ടിങ് എഞ്ചിനീയർ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ ജന്മി,ചെമ്മീനിലെ തുറയിലെ മൂപ്പൻ തുടങ്ങി ശ്രദ്ധേയമായ എത്രയെത്ര വേഷങ്ങൽ.
എതിരൻ കതിരവന്റെ സ്വകാര്യ കളക്ഷൻസ്
- 2046 views