ഹരി നീണ്ടകര

Submitted by danildk on Wed, 10/27/2010 - 12:40
Name in English
Hari Neendakara
Artist's field

നിശ്ചല ഛായാഗ്രാഹകനായി 1972 മുതല്‍ പ്രമുഖ മലയാള മാസികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഹരി നീണ്ടകര രാഘവന്‍ സംവിധാനംചെയ്ത 'പുതുമഴത്തുള്ളികള്‍' എന്ന ചിത്രത്തിന്റെ നിശ്ചല ചായാഗ്രാഹകനായി. ഉര്‍വ്വശി, ഭാരതി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് എന്നീ ചിത്രങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകനായി അഭിനയിച്ചു. ഐ വി ശശിയുടെ 'ഉത്സവം', യൂസഫലികേച്ചേരിയുടെ 'മരം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

'മലയാളരാജ്യ'ത്തില്‍ കവിതകളും ലേഖനങ്ങളും എഴുതിക്കൊണ്ടാണ് സാഹിത്യരംഗത്ത് തുടക്കമിട്ടത്. ഓടയില്‍നിന്ന് എന്ന ചിത്രത്തെക്കുറിച്ചാണ് ആദ്യമായി സിനിമാസംബന്ധിയായ ലേഖനമെഴുതുന്നത്. തുടര്‍ന്ന് അനന്തശയനം, തീര്‍ത്ഥയാത്ര, കവിത, ഉത്സവം, അങ്കത്തട്ട്, ആദിശങ്കരാചാര്യര്‍ തുടങ്ങിയ ചിത്രങ്ങളുടെ പിആര്‍ഒ ആയി. ഫിലിം നാദം, സിനിമ മാസിക, ചിത്രകൌമുദി, സിനിരമ, ചിത്രരമ, ശശികല, ചിത്രപൌര്‍ണ്ണമി, മലയാളനാട്, സിനിമ ദ്വൈവാരിക, ചിത്രസീമ, ഫിലിം മാഗസിന്‍, ഷൂട്ട് എന്നീ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം ലേഖകനായിരുന്നു.

കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ കുട്ടിനഴികത്ത് നാഥന്‍ പത്മനാഭന്റെ മകനായി 1942ല്‍ ജനിച്ചു. നീണ്ടകര സെന്റ് ആഗ്നസ് സ്കൂള്‍, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1957ല്‍ പത്രപ്രവര്‍ത്തനരംഗത്തെത്തിയ ഹരി ചലച്ചിത്രാസ്വാദകന്‍, കലാ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു

അവലംബം : സിനി ഡയറി, നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്