40 വര്‍ഷത്തിലധികമായി സിനിമാരംഗത്ത് സക്രിയമാണ് രാജന്‍ കുന്നംകുളം. പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം പ്രമുഖരായ മിക്ക സംവിധായകരുടെയുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഒട്ടേറെ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്.
ഇന്‍ ഹരിഹര്‍ നഗര്‍, ടു ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഹിറ്റ്‌ലര്‍, ഗോഡ്ഫാദര്‍, അയാള്‍ കഥയെഴുതുകയാണ്, അണ്ണാരക്കണ്ണനും തന്നാലായത്, ആഴക്കടല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 15-ാം വയസ്സില്‍ സിനിമാക്കമ്പം മൂത്ത് മദ്രാസിലേക്ക് വണ്ടികയറിയ രാജന്‍ കുന്നംകുളം കെ.ജി. ജോര്‍ജിന്റെ സഹായിയായി സിനിമാരംഗത്ത് എത്തി. ഭരതന്‍, പത്മരാജന്‍, സിദ്ദിഖ്‌ലാല്‍, ഫാസില്‍ തുടങ്ങിയ പ്രമുഖരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പന്നിത്തടം ചിറമനേങ്ങാട് പടിഞ്ഞാറ്റുമുറി പറപ്പൂപറമ്പില്‍ പരേതരായ അപ്പുക്കുട്ടന്റെയും വള്ളിക്കുട്ടിയുടെയും മകനാണ്. എരുമപ്പെട്ടി സ്വദേശിയായ രാജൻ 59താം വയസ്സിൽ കടുത്ത നെഞ്ചുവേദനയേത്തുടർന്ന് അന്തരിച്ചു.
അവലംബം : മാതൃഭൂമി
- 977 views