ജോണി

Submitted by Indu on Wed, 10/13/2010 - 09:30
Name in English
Johny
Alias
കുണ്ടറ ജോണി

മലയാള ചലച്ചിത്രനടൻ. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. അച്ഛൻ ജോസഫ്, അമ്മ കാതറിൻ. ജോണിയുടെ വിദ്യാഭ്യാസം കൊല്ലം Fatima Mata National College, Sree Narayana College, എന്നിവിടങ്ങളിലായിരുന്നു. കോളേജിൽ പഠിയ്ക്കുന്ന സമയത്ത് ജോണി ഫുട്ബോളിൽ കൊല്ലം ജില്ലാ ടീം ക്യാപ്റ്റനായിരുന്നു. യൂണിവേഴ്സിറ്റി താരവുമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം പോണ്ടിച്ചേരി പേപ്പർ ലിമിറ്റഡിൽ എയിൽസ് എക്സിക്കുട്ടീവായി ജോണി കുറച്ചുകാലം ജോലിചെയ്തു.

ജോണിയുടെ  സുഹൃത്തിന്റെ അച്ഛനായ മുഖത്തല ചെല്ലപ്പൻ പിള്ള എന്ന സിനിമാനിർമ്മാതാവു വഴിയാണ് ജോണി സിനിമയിലെത്തുന്നത്. 1978-ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. 
നിത്യവസന്തത്തിൽ ’അഭിനയിച്ചതിനുശേഷം ധാരാളം സിനിമകളിൽ ജോണിയ്ക്ക് വേഷം കിട്ടി. എ.ബി. രാജിന്റെ കഴുകൻ,ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി...അതിനു ശേഷമാണ് നായകനായി അഭിനയിക്കുന്നത്. രവിഗുപ്തന്റെ സംവിധാനത്തിൽ ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ എന്ന സിനിമയിൽ. ഷീലയായിരുന്നു നായിക. ഒരു ദിവസത്തെ സംഭവങ്ങളായിരുന്നു സിനിമയുടെ പ്രമേയം. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. അപ്പോഴേയ്ക്കും ജോണി മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു. മലയാളം കൂടാതെ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. അഞ്ഞുറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ തൊണ്ണൂറു ശതമാനത്തിലധികവും വില്ലൻ വേഷങ്ങളായിരുന്നു.  ചെങ്കോൽ എന്നീ സിനിമയിലെ ജോണിയുടെ അഭിനയം നിരൂപക പ്രശംസ നേടിയതായിരുന്നു. സിനിമകൾ കൂടാതെ ചില സീരിയലുകളിലും ജോണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ  അഞ്ചു സാംസ്കാരിക സംഘടനകളില്‍  സജീവ പ്രവർത്തകനാണ് ജോണി. ഫൈൻ ആർട്സ് സൊസൈറ്റിയിലും ജീവകാരുണ്യ സംഘടനകളുമുണ്ട്..

ജോണിയുടെ ഭാര്യ ഡോക്ടർ സ്റ്റെല്ല, കൊല്ലം ഫാത്തിമ നാഷണൽ കോളേജിൽ ഹിന്ദി പ്രൊഫസറാണ്. രണ്ട് കുട്ടികൾ. ആഷിമ, അച്ചു.