ടി കെ ജയരാമയ്യർ

Submitted by Baiju T on Mon, 09/27/2010 - 19:12
Name in English
T K Jayarama Iyer

തഞ്ചാവൂർ ജില്ലയിലെ കുറ്റാലത്ത്  ജനനം. സംഗീതം പാരമ്പര്യമായി അദ്ദേഹത്തിനു ലഭിച്ചു. സംസ്കൃതപണ്ഡിതനും വയലിനിസ്റ്റുമായ അച്ഛനില്‍നിന്നും സംഗീതവും വയലിനും പഠിച്ചു.  ബാലനുശേഷം മലയാളത്തില്‍പുറത്തിറങ്ങിയ ശബ്ദചിത്രമായ ജ്ഞാനാംബികയില്‍ (1940) പുത്തന്‍കാവ് മാത്തന്‍തരകന്‍റ്റെ വരികള്‍ സ്വരപ്പെടുത്തിക്കൊണ്ടാണ് ‌അദ്ദേഹം മലയാള സിനിമാരംഗത്തേക്കു കടന്നു വന്നത്. പ്രസ്തുത ചിത്രത്തിലെ "കഥയിതു കേള്‍ക്കാന്‍സഹജരേ വാ" എന്നത് അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയ ഒരു ഗാനമായിരുന്നു. 

ത്രിശ്ശിനാപ്പള്ളി ഓള്‍ഇന്ത്യാ റേഡിയൊയിലെ സംഗീത നിര്‍മ്മാതാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. എ.ഐ.ആർ ഡല്‍ഹി കേന്ദ്രത്തില്‍ പ്രധാന സംഗീത നിര്‍മ്മാതാവായി വിരമിച്ചു. അദ്ദേഹത്തിന്റെ  സംഗീത സംഭാവനകളെ മാനിച്ച് 1960ൽ സംഗീത കലാനിധിപ്പട്ടം നല്‍കി സംഗീത അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 1963ല്‍കേന്ദ്ര സർക്കാരിന്റെ സംഗീതനാടക അക്കാദമി പുരസ്കാരവും അദ്ദേഹത്തെത്തേടിയെത്തി.