കലാഭവൻ സൈനുദ്ദീൻ

Submitted by Kiranz on Wed, 09/15/2010 - 16:00
Name in English
Kalabhavan Zainuddin
Date of Birth
Date of Death
Alias
എ സി സൈനുദ്ദീൻ

മലയാള ചലച്ചിത്ര നടൻ. 1956 മെയ് 12ന് ഏറണാംകുളം ജില്ലയിൽ ജനിച്ചു. അനുകരണകലയിൽ വിദഗ്ദനായ സൈനുദ്ദീൻ കൊച്ചിൻ  കലാഭവന്റെ മിമിക്സ് വേദികളിലൂടെയാണ് പ്രശസ്ഥനാകുന്നത്. മിമിക്സ്  വേദികളിൽ നടൻ മധുവിന്റെ "പരീക്കുട്ടി" എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചിരുന്നു.  പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. അവിടുന്നിങ്ങോട്ടു 150ഓളം സിനിമകളിൽ അഭിനയിച്ചു. സയാമീസ് ഇരട്ടകളിൽ മണിയൻപിള്ളയുടെ കൂടെ ഉള്ള അഭിനയം ശ്രദ്ധിക്കപ്പെട്ടു. മിമിക്സ് പരേഡ്, ഹിറ്റ്ലർ ,കാസർഗോഡ്‌ കാദർ ഭായ് , ആലഞ്ചേരി തമ്പ്രാക്കൾ എന്നീ സിനിമകളിലും നല്ല വേഷങ്ങൾ കൈകാര്യം ചെയ്തു. തൊണ്ണൂറുകളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെട്ട സൈനുദ്ദിൻ 1999 നവംബർ 4ന്  അന്തരിച്ചു.എഴുപുന്ന തരകൻ ആണ് അവസാനമായി അഭിനയിച്ച സിനിമ .

ഭാര്യ ലൈല ഹിന്ദി അധ്യാപിക ആണ്. മക്കൾ സിൻസിൽ , സിനിൽ

മകൻ സിൻസിൽ "പുതുമുഖങ്ങൾ" എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.