കുമരകം രാജപ്പൻ

Name in English
Kumarakam Rajappan

കോട്ടയം ജില്ലയിലെ കുമരകത്ത് പി വി കേശവന്റെയും ഭാർഗവിയമ്മയുടെയും മകനായി ജനിച്ചു. പത്തു വയസ്സു മുതൽ കുഞ്ഞൻ ഭാഗവതരിൽ നിന്നും സംഗീതം അഭ്യസിക്കുവാൻ തുടങ്ങി. ഇതിനിടയിൽ ഹർമോണിയവും പഠിച്ചു. സംഗീത സംവിധാനപ്രഗത്ഭരായ ജി ദേവരാജൻ, എം കെ അർജ്ജുനൻ എന്നിവർ പ്രവർത്തിച്ച നാടകങ്ങളിൽ ഹർമോണിയം വായിക്കുവാൻ ലഭിച്ച അവസരം ഒരു പരിചയക്കളരിയായി. അതിനെ തുടർന്ന് നാടകങ്ങൾക്ക് സംഗീതം ചെയ്യാൻ തുടങ്ങി. 1980-ൽ നവോദയയുടെ 'തീക്കടൽ' എന്ന ചിത്രത്തിൽ ഗുണ സിംഗിനോടൊപ്പം പാട്ടുകൾക്ക് ഈണം നൽകി. 1968-ൽ ഗായികയായ ലളിതയെ വിവാഹം ചെയ്തു. രണ്ടു കുട്ടികൾ.