എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത നീലസാരി. മധു സംവിധാനം ചെയ്ത ധീരസമീരെ യമുനാ തീരേ എന്നിങ്ങനെ ഇരുപതിനടുത്ത് ചലചിത്രങ്ങളുടെ കഥ തിരക്കഥ സംഭാഷണ രചയിതാവായിരുന്നു. ഏറ്റവും കൂടുതൽ സിനിമകളെഴുതിയിട്ടുള്ളത് ക്രോസ് ബെൽറ്റ് മണിയ്ക്കു വേണ്ടി ആക്ഷൻ സിനിമകൾ ആയിരുന്നു.
കേരള പത്രപ്രവർത്തകയൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്നു ചേരി വിശ്വനാഥ്.
ഏറെക്കാലം തനിനിറം പത്രത്തിന്റെ ചീഫ് എഡിറ്ററും ആയിരുന്ന ഇദ്ദേഹം രചിച്ച “നാരദൻ കേരളത്തിൽ” എന്ന നാടകം അന്നു കേരളത്തിലെ വേദികളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
1977ൽ താലപ്പൊലി എന്ന ചിത്രത്തിൽ ചേരി വിശ്വനാഥ് എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ “പ്രിയസഖീ പോയി വരൂ.. നിനക്കു നന്മകൾ നേരുന്നു” എന്ന ഗാനം അക്കാലത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു.
ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനുശേഷം സിനിമയിൽ നിന്നൊക്കെ അകന്നു നടക്കുകയായിരുന്നു വിശ്വനാഥ്.
2014 സെപ്തംബർ 10 നു തിരുവനന്തപുരത്ത് അന്തരിച്ചു.
ഭാര്യ : രാധാമണി (തിരുവനന്തപുരം എം ജി കോളേജിൽ പ്രൊഫസർ ആയിരുന്നു, അന്തരിച്ചു) മകൻ : സിനിമാ സംവിധായകനും ക്യാമറാമാനുമായ ബിജു വിശ്വനാഥ്. മകൾ : പ്രിയദർശിനി.
- 2440 views