Name in English
Manju Warrier
Date of Birth
Artist's field
കേരള സ്കൂൾ യുവജനോത്സവത്തിൽ രണ്ടുതവണ കലാതിലകമായ മഞ്ജു വാര്യർ, നൃത്തരംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ അഭിനേത്രിയാണ്. പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയുടെ ഭാഗമായത്. സല്ലാപത്തിലൂടെ നായികയായി അരങ്ങിലെത്തിയ അവർ അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. 1998 ൽ നടൻ ദിലീപുമായുള്ള വിവാഹത്തിനുശേഷം അരങ്ങിൽ നിന്നും വിട്ടുനിന്ന മഞ്ജു, 2014 ൽ ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്തി. 14 വർഷങ്ങൾക്കു ശേഷം നൃത്തം അവതരിപ്പിച്ച് വീണ്ടും അരങ്ങിലെത്തി.
സഹോദരൻ മധു വാര്യരും അഭിനേതാവാണ്. മകൾ മീനാക്ഷി.