ദൈര്‍ഘ്യം കുറവാണെങ്കിലും ഇഴഞ്ഞു നീങ്ങുന്ന സിനിമ... പോസ്റ്ററുകളില്‍ ഫഹദിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും നായകനോ നായികക്കോ പ്രാധാന്യമുള്ള സിനിമ അല്ല എന്നുള്ളത് ഈ സിനിമയുടെ സവിശേഷതയാണ്.. ഒരു ദിവസം തന്നെ നടക്കുന്ന പല കഥകളെ കൂട്ടി യോജിപ്പിച്ചു കൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത്. തുടക്കത്തില്‍ ഉള്ള ചെറിയ വ്യതിയാനം ഔട്ട്പുട്ടില് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്ന "ബട്ടര്‍ഫ്ലൈ എഫക്റ്റ്" തത്വം തന്നെയായിരിക്കാം സിനിമ പറയുന്നത്.
ആലപ്പുഴ നഗരത്തില്‍ നടക്കുന്ന കഥ..ആ സ്ഥലം കഥയ്ക്ക് യോജിച്ചത് തന്നെ എന്ന് കാണുമ്പോള്‍ അനുഭവപ്പെടുന്നുമുണ്ട്...11.11.11 നാണ് കഥ നടക്കുന്നത്. ഐശ്വര്യാ റായ് യുടെ പ്രസവത്തെ കുറിച്ചും ഇടയ്ക്കു പരാമര്‍ശിക്കുന്നുണ്ട്. ബ്രാഹ്മണനായ ഓട്ടോ ഡ്രൈവര്‍ , ഓട്ടോ ഉടമസ്ഥന്റെ വീട്ടിലെ മുനീര്‍, മുനീറിന്റെ കാമുകി ലിന്‍സി, ഭിക്ഷക്കാരി, കല്യാണ വസ്ത്രമെടുക്കാന്‍ പോകുന്ന കുടുംബം, മകളുമൊത്ത് ആശുപത്രിയില്‍ കഴിയുന്ന അമ്മ, കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തിയ ദമ്പതികള്‍, ഏതോ ഒരു ജീവിയെ വില്ക്കാന് നടക്കുന്ന രണ്ടു പേര്, ഇങ്ങനെ പലരുടെയും ഒരു ദിവസത്തെ സംഭവ വികാസങ്ങളിലൂടെ കഥ മുന്നേറുന്നു. കല്യാണ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കുടുംബത്തിന്റെ ആ ദിവസം അവതാളത്തില്‍ ആക്കിയത് രാവിലെ കളഞ്ഞു പോയ ആഭരണ പൊതി ആണെങ്കില്‍, അവിചാരിതമായി ആശുപത്രിയില്‍ നിന്ന് മകളെയും കൊണ്ട് ഡിസ്ചാര്‍ജ് ആകേണ്ടി വന്നതാണ് മറ്റൊരു അമ്മയെയും മകളെയും ഈ അപകടത്തിനു ഇരയാക്കിയത്. ഇനി ലിന്‍സിയുടെയും മുനീരിന്റെയും കാര്യമാകട്ടെ.. ക്ലാസ്സ് ഇല്ലാത്തതിനാല്‍ സിനിമ കാണണോ ബീച്ചില്‍ പോകണോ എന്ന തര്‍ക്കത്തിനിടയില്‍ അവസാനം ബീച്ചില്‍ പോയേക്കാം എന്നാ തീരുമാനമാണ് അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്. അവിടെ വെച്ച് പോലീസ് "ദുരാചാര ഗുണ്ട"(പോലീസിനെ ഗുണ്ട ആക്കിയതില്‍ ക്ഷമിക്കണം..പോലീസ് എന്ന പേര് ഒഴിവാക്കണം എന്നാണു ഈയിടെ ഒരു ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്) ആവുകയും വൈകുന്നേരം വരെ അവരെ അവിടെ നിർത്തിക്കുകയും ചെയ്തു. ഒടുവില്‍ സി ഐ മുനീറിനോട് ലിന്‍സിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍ പറയുകയും അത് വഴി മുനീറിന്റെ ജീവന് വരെ നഷ്ടപ്പെട്ടു പോകുന്നു.ആ ബോട്ടിലുള്ള എല്ലാവരുടെയും ദിവസം നശിപ്പിച്ചതാവട്ടെ, അത് നന്നാക്കുന്ന ആളിന്റെ അശ്രദ്ധയും.
സിനിമ സമൂഹത്തിലുള്ള പല പ്രശ്നങ്ങളും തുറന്നു കാണിക്കുന്നു.. ആശുപത്രിയിലെ സൌകര്യമില്ലായ്മ, കുട്ടികളെ ദത്തെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍, സമൂഹത്തിന്റെയും പോലീസിന്റെയും "സദാചാര"പാലനം,..തുടങ്ങി അനേകം പ്രശ്നങ്ങള്‍ പല കഥാപാത്രങ്ങളിലൂടെ കാണിക്കുന്നു. മതത്തെ സിനിമ കൈകാര്യം ചെയ്തതും നല്ല രീതിയില്‍ ആണെന്ന് പറയാം. ബ്രാഹ്മണനായ ഓട്ടോ ഡ്രൈവര്‍ ഒരു മുസ്ലിമിന്റെ "അല്‍- അമീര്‍" എന്ന് പേരുള്ള ഓട്ടോ ആണ് ഓടിക്കുന്നത്. അയാളുടെ സുഹൃത്ത് മുനീര്‍ എന്ന മുസ്ലീം പ്രേമിക്കുന്നത് ലിന്‍സി എന്നാ ക്രിസ്ത്യാനിയെ ആണ് (അവരുടെ പ്രണയത്തില്‍ "വിധി" ഇടപെട്ടത് മിശ്ര വിവാഹബന്ധം തകര്‍ക്കാനാണോ എന്നും സംശയിച്ചു കൂടായ്കയില്ല ). തന്റെ കളഞ്ഞു പോയ സ്വര്‍ണപ്പൊതി തിരിച്ചേല്‍പ്പിച്ച ഓട്ടോ ഡ്രൈവരുടെ ജാതി നെടുമുടി വേണുവിന്റെ കഥാപാത്രം പറയുമ്പോള്‍ കൂടെയുള്ള ആള് പറയുന്നത്.."എല്ലാ കൂട്ടത്തിലും നല്ലവരും ചീത്തവരും ഉണ്ട്" എന്നാണ്.
സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ് ആയി പറയേണ്ടത് മലയാള സിനിമയ്ക്കു അലര്‍ജി ഉള്ള പല വാക്കുകളും ഇതില്‍ ഉപയോഗിച്ച് കണ്ടു എന്നതാണ്.. "മയിര്" എന്ന വാക്കും "മുലക്കണ്ണ്" എന്ന വാക്കും ഒരു അതിഭാവുകത്വവും ഇല്ലാതെ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.സിനിമ കാണാന്‍ ഒട്ടും ആസ്വാദ്യകരമായി തോന്നിയില്ലെങ്കിലും അതിന്റെ ക്ലൈമാക്സ് നന്നായി ചിത്രീകരിച്ചിരിക്കുന്നു.. ഗാനങ്ങളും ആകര്‍ഷകമായി തോന്നിയില്ല.
പ്രശസ്തരായ സംവിധായകരുടെ ഹിറ്റ് ആയ സിനിമകളുടെ ഉള്ളില്‍ നിറച്ചിരിക്കുന്ന അത്രയും "സവര്‍ണ്ണ-സ്ത്രീ വിരുദ്ധ സദാചാര" വിഷങ്ങള്‍ നവാഗതനായ ലിജിന്‍ ജോസിന്റെ ഈ സിനിമയില്‍ അളവില്‍ കുറവാണ് എന്നത് ആശ്വാസകരം തന്നെ.
It's usually a Hollywood